നീളമുള്ള പകലുകള്‍
വസന്തത്തേയും പൂക്കളെയും
മാത്രമെഴുതിയിരുന്ന ഒരാള്‍
നമ്മുടെ വീടിന്റെ ഒരു
പുസ്തകമുണ്ടായിരുന്നു
തുറന്നൊന്നടച്ച്
മണമോര്‍ത്തെടുത്താല്‍
തെളിഞ്ഞ ഒരു ഫെബ്രുവരിയോര്‍മ്മ വരും
വേനല്‍ വരാറായി
വെയിലു വീഴുന്നയിടത്ത്
നമുക്കൊരു കൂടാരമൊരുക്കണം
വളരെ പഴയൊരു
ചായ കെറ്റിലിനെ കുറിച്ച്
പറയാറില്ലെ നീ
മഞ്ഞയടര്‍ന്ന
അതേ കെറ്റില്‍
നല്ല തിളങ്ങുന്ന സ്വര്‍ണ്ണ നിറത്തില്‍
ചായയുണ്ടാക്കണം നമുക്ക്
ഒരേ പാട്ട് മടുക്കുവോളം കേള്‍ക്കണം
പുലരുമ്പോള്‍ കുട്ടികളും
മധ്യാഹ്നങ്ങളില്‍
പൂമ്പാറ്റകളും ആവണം
ചിലപ്പോള്‍
പൂവിടുന്ന ഒരു ഓറഞ്ച് മരത്തില്
പടര്‍ന്ന വള്ളികളും
വരുന്ന വേനല്‍
ആദ്യത്തേതൊന്നുമല്ല
മഴ ഇല്ലാത്തപ്പോള്‍
നമുക്കെന്നും വേനലായിരുന്നു
ഉറക്കം കനക്കുമ്പൊള്‍
ഓടി ഓടി നമ്മളാ
കുന്നിന്റെ അറ്റത്ത് പോയി നില്‍ക്കും
വെളിച്ചം പതിയെ തീര്‍ന്ന്
ഇരുട്ടാവുമ്പൊള്‍
നക്ഷത്രങ്ങള്‍ പൊഴിയും
തൊട്ടിരിക്കുന്ന ചൂണ്ടുവിരലിന്റെ
അറ്റങ്ങളില്‍ മെല്ലെ മെല്ലെ
മിടിക്കുന്ന രണ്ട് കുഞ്ഞ് ഹൃദയങ്ങള്‍
ഉണ്ടാവും
No comments:
Post a Comment