നീ(ഞാന്‍) കുടയായിരുന്നു
ശീല കീറി
കമ്പി വിട്ട്
തുന്നലൊക്കെ വിട്ടിരുന്നു
എങ്കിലും കുടയായിരുന്നു
തണലായിരുന്നു
നമ്മളെന്നിട്ടും
പരസ്‌പരം എറിഞ്ഞു
കളഞ്ഞില്ല
വെയിലിനേയും
മഴയേയും പകുത്തു
പകുതി നനഞ്ഞിട്ടും
പൊള്ളിയിട്ടും
എറിഞ്ഞു കളയാതെ
നമ്മള്‍
ഇല്ലായിരുന്നെനിങ്കില്‍
ഏല്‍ക്കുമായിരുന്ന
പൊള്ളലിന്റെ കുറിച്ചോര്‍ത്ത്....
Thursday, July 25, 2019
അനക്കം
നിലാവുണ്ട്
എന്നിട്ടും എവിടെ നിന്നോ
വന്ന ഒരു മിന്നാമിനുങ്ങ്
തെളിച്ച് വെട്ടത്തില്‍
നിന്നെ വായിക്കുന്നു
നന്നേ ജീവിച്ചിരിക്കുന്നവരുടെ
പാട്ട് കേള്‍ക്കുന്നു
വിരലുകളനങ്ങുന്നു
നിന്നെ കൊള്ളയടിക്കാന്‍
മുതിരുമ്പോള്‍
സൈറണ്‍ മുഴക്കി പാഞ്ഞ് വരുന്ന
എന്റെ പ്രണയത്തോടാണ്
നിന്റെ കൈവള്ളയില്‍ വീണ
ഒരു തുള്ളിയൊരു
തടാകമായി മാറുന്നത്
അതിലേക്ക് തുഴ പോലുമില്ലാതെ
നമ്മള്‍ തോണിയിറക്കുന്നത്
മുങ്ങിപ്പോകുമായിരിക്കും
താഴും മുന്നേ ജലമൊക്കെയും
വെള്ളകൊറ്റികളായി
പറന്നു പോകുന്നത് നമ്മള്‍ കാണും
അതില്‍ രണ്ടെണ്ണം നമ്മളാവും
എപ്പോഴും പോലെ
സംശയിച്ച് സംശയിച്ച്
എങ്കിലും വഴി മാറാതെ
ചിറക് വീശി
അവരവരുടെ ഇടങ്ങളിലേക്ക്
പറന്നു പോയി
2.
അല്ലെങ്കില്‍ തന്നെ മരിച്ചാല്‍
പിന്നെന്ത് മൈരെന്ന്...
ഇനിയൊരു മഞ്ഞു കാലം കൂടെ
വന്നാല്‍ അപ്പോഴോര്‍ക്കാം
തണുപ്പില്‍ പൊഴിച്ച
തൊലികളില്‍ നമുക്ക്
ഊഷ്മ മാപിനികള്‍ വയ്ക്കാം
3.
ഒരു ചോദ്യങ്ങള്‍ക്കും
ഉത്തരമില്ലാത്തതിനാല്‍
ആണ് നിന്നെ എനിക്കിത്രയിഷ്ടം
എന്നിട്ടും എവിടെ നിന്നോ
വന്ന ഒരു മിന്നാമിനുങ്ങ്
തെളിച്ച് വെട്ടത്തില്‍
നിന്നെ വായിക്കുന്നു
നന്നേ ജീവിച്ചിരിക്കുന്നവരുടെ
പാട്ട് കേള്‍ക്കുന്നു
വിരലുകളനങ്ങുന്നു
നിന്നെ കൊള്ളയടിക്കാന്‍
മുതിരുമ്പോള്‍
സൈറണ്‍ മുഴക്കി പാഞ്ഞ് വരുന്ന
എന്റെ പ്രണയത്തോടാണ്
നിന്റെ കൈവള്ളയില്‍ വീണ
ഒരു തുള്ളിയൊരു
തടാകമായി മാറുന്നത്
അതിലേക്ക് തുഴ പോലുമില്ലാതെ
നമ്മള്‍ തോണിയിറക്കുന്നത്
മുങ്ങിപ്പോകുമായിരിക്കും
താഴും മുന്നേ ജലമൊക്കെയും
വെള്ളകൊറ്റികളായി
പറന്നു പോകുന്നത് നമ്മള്‍ കാണും
അതില്‍ രണ്ടെണ്ണം നമ്മളാവും
എപ്പോഴും പോലെ
സംശയിച്ച് സംശയിച്ച്
എങ്കിലും വഴി മാറാതെ
ചിറക് വീശി
അവരവരുടെ ഇടങ്ങളിലേക്ക്
പറന്നു പോയി
2.
അല്ലെങ്കില്‍ തന്നെ മരിച്ചാല്‍
പിന്നെന്ത് മൈരെന്ന്...
ഇനിയൊരു മഞ്ഞു കാലം കൂടെ
വന്നാല്‍ അപ്പോഴോര്‍ക്കാം
തണുപ്പില്‍ പൊഴിച്ച
തൊലികളില്‍ നമുക്ക്
ഊഷ്മ മാപിനികള്‍ വയ്ക്കാം
3.
ഒരു ചോദ്യങ്ങള്‍ക്കും
ഉത്തരമില്ലാത്തതിനാല്‍
ആണ് നിന്നെ എനിക്കിത്രയിഷ്ടം
സ്ലോ പോയിസണ്‍
പ്രണയം പ്രേമമൊന്നുമല്ല
പറന്ന് പോവുമ്പൊള്‍
ഒരു പക്ഷി കൊഴിച്ചേക്കാവുന്ന
തൂവല്‍ വായുവില്‍ കാറ്റില്‍
ആടിയാടി ..
അല്ല അതങ്ങിനെയല്ല..
അതിനു ഭാരം താങ്ങാന്‍ ആവാതെ
ഭൂഗുരുത്വത്തെ കടന്ന് പോവാന്‍
ആവാതെ ഭൂമിയിലേക്ക്
പതിക്കും മുന്നേ
കൈവള്ളയില്‍ പിടിക്കാന്‍
കഴിയുമെങ്കില്‍ അതാണ്
പ്രണയം ..
പ്രേമം വേറെയാണ്
അതിനു പീനല്‍ കോഡുകളുണ്ട്
വകുപ്പുകളും നിയമങ്ങളുമുണ്ട്
പ്രണയം
അതിങ്ങനെ പിടിതരാതെ
വഴുക്കി കളയും
പ്രണയം തൂവല്‍ കനമുള്ളപ്പോഴും
ഭാരമേറിയതാണ്
നെഞ്ചിലിരിക്കുമ്പോള്‍
ശ്വാസമിങ്ങനെ
രാവിലെ പത്തു മണിയിലെ
പാലാരിവട്ടം കലൂര്‍ റോഡ് പോലെ
പതിയെ പതിയെ...
പ്രണയം .നീളമേറെയില്ലാത്ത
വഴിയാണ്
പക്ഷേ പതിയെ പതിയെ
ഓരോ കുണ്ടും കുഴിയുമറിഞ്ഞ്
പ്രണയൊമൊരു സ്ലോ മൂവിങ്ങ്
ട്രാഫിക് ആണ്.
സ്ലോ....മൂവിങ്ങ്
പറന്ന് പോവുമ്പൊള്‍
ഒരു പക്ഷി കൊഴിച്ചേക്കാവുന്ന
തൂവല്‍ വായുവില്‍ കാറ്റില്‍
ആടിയാടി ..
അല്ല അതങ്ങിനെയല്ല..
അതിനു ഭാരം താങ്ങാന്‍ ആവാതെ
ഭൂഗുരുത്വത്തെ കടന്ന് പോവാന്‍
ആവാതെ ഭൂമിയിലേക്ക്
പതിക്കും മുന്നേ
കൈവള്ളയില്‍ പിടിക്കാന്‍
കഴിയുമെങ്കില്‍ അതാണ്
പ്രണയം ..
പ്രേമം വേറെയാണ്
അതിനു പീനല്‍ കോഡുകളുണ്ട്
വകുപ്പുകളും നിയമങ്ങളുമുണ്ട്
പ്രണയം
അതിങ്ങനെ പിടിതരാതെ
വഴുക്കി കളയും
പ്രണയം തൂവല്‍ കനമുള്ളപ്പോഴും
ഭാരമേറിയതാണ്
നെഞ്ചിലിരിക്കുമ്പോള്‍
ശ്വാസമിങ്ങനെ
രാവിലെ പത്തു മണിയിലെ
പാലാരിവട്ടം കലൂര്‍ റോഡ് പോലെ
പതിയെ പതിയെ...
പ്രണയം .നീളമേറെയില്ലാത്ത
വഴിയാണ്
പക്ഷേ പതിയെ പതിയെ
ഓരോ കുണ്ടും കുഴിയുമറിഞ്ഞ്
പ്രണയൊമൊരു സ്ലോ മൂവിങ്ങ്
ട്രാഫിക് ആണ്.
സ്ലോ....മൂവിങ്ങ്
Subscribe to:
Posts (Atom)
മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം
1. തണുത്തുറഞ്ഞ കടലില്‍ പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...
-
നമുക്ക് ഏറ്റവും പ്രിയമുള്ളൊരാളുടെ കൈ വിരല്‍ ആള്‍ക്കൂട്ടത്തില്‍ വിട്ടിട്ടുണ്ടോ ഏറ്റവും പ്രിയമുള്ളൊരാളുടെ പിന്നില്‍ നിന്ന് അത്രയുമാ...
-
വര്‍ഷങ്ങളായി പൂട്ടി കിടക്കുന്ന വീടിന്റെ മണമാണ് നിനക്കിപ്പോള്‍ നിന്റെ മുറി മുഷിഞ്ഞ ദിവസങ്ങള്‍ വലിച്ചെറിഞ്ഞ അടിയുടുപ്പുകള്‍ ധരിച്ച ദിവസങ്ങള്‍...
-
ഒട്ടിക്കുകയും മുഷിയുമ്പോള്‍ പറിച്ച് മാറ്റിയൊട്ടിക്കുകയും ചെയ്യുന്ന ബാന്‍ഡ് ഐഡുകളാവുന്നു നാം പരസ്‌പരം .. ഒരു മുള്‍ക്കാട് കടക്കുമ്പോള്‍ ...