Thursday, July 25, 2019

സ്ലോ പോയിസണ്‍ 

പ്രണയം പ്രേമമൊന്നുമല്ല
പറന്ന് പോവുമ്പൊള്‍
ഒരു പക്ഷി കൊഴിച്ചേക്കാവുന്ന
തൂവല്‍ വായുവില്‍ കാറ്റില്‍
ആടിയാടി ..
അല്ല അതങ്ങിനെയല്ല..
അതിനു ഭാരം താങ്ങാന്‍ ആവാതെ
ഭൂഗുരുത്വത്തെ കടന്ന് പോവാന്‍
ആവാതെ ഭൂമിയിലേക്ക്
പതിക്കും മുന്നേ
കൈവള്ളയില്‍ പിടിക്കാന്‍
കഴിയുമെങ്കില്‍ അതാണ്
പ്രണയം ..
പ്രേമം വേറെയാണ്
അതിനു പീനല്‍ കോഡുകളുണ്ട്
വകുപ്പുകളും  നിയമങ്ങളുമുണ്ട്
പ്രണയം
അതിങ്ങനെ പിടിതരാതെ
വഴുക്കി കളയും
പ്രണയം തൂവല്‍ കനമുള്ളപ്പോഴും
ഭാരമേറിയതാണ്

നെഞ്ചിലിരിക്കുമ്പോള്‍
ശ്വാസമിങ്ങനെ
രാവിലെ പത്തു മണിയിലെ
പാലാരിവട്ടം കലൂര്‍ റോഡ് പോലെ
പതിയെ പതിയെ...
പ്രണയം .നീളമേറെയില്ലാത്ത
വഴിയാണ്
പക്ഷേ പതിയെ പതിയെ
ഓരോ കുണ്ടും കുഴിയുമറിഞ്ഞ്
പ്രണയൊമൊരു സ്ലോ മൂവിങ്ങ്
ട്രാഫിക് ആണ്.
സ്ലോ....മൂവിങ്ങ്

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...