Tuesday, June 18, 2019

ക്രാഷ് ലാന്റ്

മുഴുവനായും നിറച്ച ഒരു തോക്ക്
ഞാന്‍ നിന്റെ നേരേ നീട്ടുന്നു
നീ ഉറങ്ങുകയാണ്
ഒരു ചലനം പോലും അവശേഷിപ്പിക്കാതെ
നീ മരിക്കും 
നിന്നെ കൊല്ലണം 
നീ മരിക്കണം 
എനിക്കത് കാണണം 
പക്ഷേ എല്ലാ കണക്ക് കൂട്ടലുകളും 
തെറ്റിച്ച് കൊണ്ട് 
ഞാന്‍ മരിക്കുന്നത് നീ കാണണമെന്ന്
ഞാന്‍ തീരുമാനിക്കുന്നു
നീയത് കാണുന്നു
ഹാ.. ഒരാള്‍ മരിക്കുന്നത്
നേരെ കാണുന്നതിലും 
വലിയ കൊലപാതകം 
വേറെന്തുണ്ട്

ഓര്‍മ്മ ഒരു പരുത്തി തുണിയാണെങ്കില്‍ 
ഞാനതിന്റെ കണ്ടം തുണ്ടം 
കീറി പറിച്ചു പല ദിശകളില്‍ എറിഞ്ഞു
നൂലുകള്‍ നിറങ്ങള്‍ 
ഇനി ഒന്ന് ചേര്‍ക്കാനാവാതെ 
പല ഭാവങ്ങളില്‍ ബാക്കിയായി 
ഇനി അത് എന്തായിരുന്നു 
എന്ന് ഓര്‍ത്തെടുക്കാന്‍ 
അതിനു പോലുമാവില്ല
മൈര്!! എന്തൊരോര്‍മ്മയാണ്
ഓര്‍മ്മയ്ക് ഒരു ദിവസം 
മറവി ആയിക്കൂടെ
മാന്ത്രികന്‍ 
തൊപ്പിയില്‍ നിന്ന്
മുയലിനെ എടുക്കുന്ന അത്ര അനായാസം 
ഓര്‍മ്മയ്ക്ക് മറവി ആയിക്കൂടെ
അല്ലേ..അല്ലേ

 എനിക്കെല്ലാം കേള്‍ക്കാന്‍ പറ്റുന്നുണ്ട്
നിന്റെ മൊബൈല്‍ വൈബ്രറ്റ് ചെയ്യുന്നത്
മെസ്സേജ് വരുമ്പോള്‍ എന്ത് റിപ്ളൈ 
ചെയ്യുമെന്നറിയാതെ കണ്‍ഫ്യൂസ് ആവ്ന്നത്
അല്ലെങ്കില്‍ ചെലപ്പോള്‍ ഒരു മെസേജ് വന്നത്
തുറക്കാന്‍ പറ്റാതെ 
പ്രിവ്യൂ മാത്രം വായിച് ബാക്കി എന്താണെന്ന്
അറിയാതെ ആശങ്കപ്പെടുന്നത്
ഒരാളോടുള്ള സ്നേഹം മറച്ചു വക്കാനാവാതെ
ഹൃദയമിടിപ്പിന്റെ കണക്കിനെ
മറച്ചു വയ്ക്കുന്നത്
എന്താവും എങ്ങനെയാവും 
എന്നോര്‍ത്ത് നോവുന്നത്
എല്ലാ ശബ്ദങ്ങളും ഉള്ളപ്പോഴും 
എന്തോ ഒന്നിങ്ങനെ
എന്തോ ഒന്ന്..
പേരു പറയാനോ
വിളിക്കാനോ
വിശദീകരിക്കാനോ
പറ്റാത്ത ഒന്ന്
അതിങ്ങനെ
കനത്ത മൂടല്‍ മഞ്ഞില്‍ 
ഇറങ്ങാന്‍ വയ്യാതെ പോയ
വിമാനം പോലെ
നിന്നെ ചുറ്റ് വട്ടം പറക്കുന്നത്
റണ്‍വേ കാണാന്‍ പറ്റാത്തത്
ക്രാഷ് ലാന്റ് ചെയുമെന്നും 
ചിലപ്പോള്‍ എല്ലാവരും മരിക്കുമെന്നും 
അറിയുന്നുണ്ടോ നീ
ഒന്നു നോക്കുമോ 

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...