രണ്ടാമതൊന്ന് എന്നത്
എപ്പോഴും ഒരു
സാധ്യതയാണ്
വെറും ഒരു സാധ്യത,
മഴ പെയ്തേക്കാമെന്നും
പെയ്യില്ലായെന്നുമുള്ള
കാലാവസ്ഥാ കേന്ദ്രത്തിന്റെ
സാധ്യതയ്ക് അതിലേറെ
സാധ്യതയുണ്ട്
മരിക്കാന്‍ പോവുന്നു എന്ന്
പ്രഖ്യാപിക്കുമ്പോള്‍
മരിക്കരുത് എന്ന്
അലറുന്ന പ്രിയമുള്ളവര്‍
ഒരു സാധ്യതയാണ്
നല്ലൊന്നാന്തരം
ഒരു മരുഭൂമിയില്‍
ഒരു മരമിങ്ങനെ
വേരു പിടിച്ച്
വളര്‍ന്ന് പടര്‍ന്ന്
പന്തലിച്ച്
ഒരു മേയ് മാസത്തില്‍
ചുവന്ന പൂക്കള്‍
വിരിച്ചും കൊഴിച്ചും
നില്‍ക്കുന്ന അത്ര സാധ്യത
ചിലപ്പോഴെങ്കിലും രണ്ടാമതൊന്ന്
സാധ്യമല്ലെന്ന് തോന്നിയിട്ടുണ്ടോ
പ്രണയത്തില്‍ മരണത്തില്‍
സൌഹൃദങ്ങളില്‍
രണ്ടാമതൊന്ന്..
അത് പോലെ ഒന്ന്
അങ്ങനെ ഒന്ന്
സാധ്യമല്ലാത്തത്
എന്താവും
അത്രയും തീവ്രം
അത്രയും സത്യസന്ധം
അതയും ആഴം
അത്രയും പ്രിയം
അത്രയും ...
ഒരിക്കല്‍ മാത്രമേ മരിക്കുന്നുള്ളൂ
അത് പോലെയാവും
ബാക്കിയെല്ലാം ..
Tuesday, June 18, 2019
Subscribe to:
Post Comments (Atom)
മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം
1. തണുത്തുറഞ്ഞ കടലില്‍ പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...
-
വര്‍ഷങ്ങളായി പൂട്ടി കിടക്കുന്ന വീടിന്റെ മണമാണ് നിനക്കിപ്പോള്‍ നിന്റെ മുറി മുഷിഞ്ഞ ദിവസങ്ങള്‍ വലിച്ചെറിഞ്ഞ അടിയുടുപ്പുകള്‍ ധരിച്ച ദിവസങ്ങള്‍...
-
നമുക്ക് ഏറ്റവും പ്രിയമുള്ളൊരാളുടെ കൈ വിരല്‍ ആള്‍ക്കൂട്ടത്തില്‍ വിട്ടിട്ടുണ്ടോ ഏറ്റവും പ്രിയമുള്ളൊരാളുടെ പിന്നില്‍ നിന്ന് അത്രയുമാ...
-
ഒട്ടിക്കുകയും മുഷിയുമ്പോള്‍ പറിച്ച് മാറ്റിയൊട്ടിക്കുകയും ചെയ്യുന്ന ബാന്‍ഡ് ഐഡുകളാവുന്നു നാം പരസ്പരം .. ഒരു മുള്‍ക്കാട് കടക്കുമ്പോള്‍ ...
No comments:
Post a Comment