Thursday, July 25, 2019

കുട

നീ(ഞാന്‍) കുടയായിരുന്നു
ശീല കീറി
കമ്പി വിട്ട്
തുന്നലൊക്കെ വിട്ടിരുന്നു
എങ്കിലും കുടയായിരുന്നു
തണലായിരുന്നു

നമ്മളെന്നിട്ടും 
പരസ്‌പരം എറിഞ്ഞു
കളഞ്ഞില്ല
വെയിലിനേയും 
മഴയേയും പകുത്തു
പകുതി നനഞ്ഞിട്ടും 
പൊള്ളിയിട്ടും 
എറിഞ്ഞു കളയാതെ
നമ്മള്‍ 
ഇല്ലായിരുന്നെനിങ്കില്‍ 
ഏല്‍ക്കുമായിരുന്ന
പൊള്ളലിന്റെ കുറിച്ചോര്‍ത്ത്....

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...