Monday, August 27, 2018

വിവര്‍ത്തനം

പുലര്‍കാലം 
ആഴമളക്കാന്‍ 
പറ്റാത്ത ഒരു കരച്ചില്‍ 
എത്താവുന്ന അത്രയും അഴമെത്തിയ
ഒരു വേരിന്റെ മരം പൂക്കുന്നു
ചെരിഞ്ഞുറങ്ങുന്ന
നിന്നിലേക്ക് മാത്രം പൊഴിയുന്നു

തലമൂടി, മുട്ടു മടക്കി പിന്‍ തിരിഞ്ഞ്
ഇരിക്കുന്നു ഞാന്‍ 
വെട്ടു മേശമേല്‍ 
ചിതറിയ ഇറച്ചി കഷണങ്ങള്‍ 
എത്ര മുറിച്ചിട്ടും മുറിയാതെ
ഒരു വെള്ളി നൂലിഴ
ഉടലിനെ ശിരസ്സുമായി 
കോര്‍ത്ത് നിര്‍ത്തുന്നു

വിഷാദത്തിനെ തുറമുഖത്ത്
തുടര്‍ച്ചയായി സൈറണ്‍ മുഴക്കി
എതോ രഹസ്യ ഭൂഗര്‍ഭ
പാതയിലൂടെ ഓടിയെത്തുന്ന
ആംബുലന്‍സ്

ലൈലാക്ക് നിറമുള്ള
ഒരു വിരിപ്പില്‍ കിടത്തിയിരിക്കുന്ന
ചൂടു വിടാത്ത ഉടലിനെ 
ഉറുമ്പുകള്‍ക്ക് തിന്നാന്‍ 
വിവര്‍ത്തനം ചെയ്യുന്നു
ആഞ്ഞെടുക്കുന്ന ശ്വാസത്തിലെ 
നെഞ്ചെന്ന പോലെ
നടന്ന് വളവെത്തുമ്പൊള്‍ 
തിരിഞ്ഞ് നോക്കും പോലെ
അവിടെ എവിടെയും 
കണ്ടു പരിചയമില്ലാത്ത
മൂടല്‍ മഞ്ഞ് വീണ്
ഒന്നും കാണാതാവുന്നു
നമ്മുടെ വഴിയിലെ 
ലെവല്‍ ക്രോസ്സ് താഴുന്നു
കാത്തിരിക്കുക..




No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...