വെളിച്ചം എവിടെ
നിന്നോ അരിച്ചിറങ്ങുന്ന
ഇടനാഴിയില്‍ നമ്മള്‍
നൂറില്‍ നിന്ന് തിരിച്ചെണ്ണുന്നു
അടുത്തൊരു മിനിട്ടിലേക്ക്
നിലക്കുന്നു
പിന്നെ ഒരു ഭാഷയിലും
മിണ്ടാതിരിക്കുന്നു
രാത്രികളില്‍
ശ്വാസങ്ങള്‍ പരസ്പരം
ചിതറിച്ച്
അടക്കി പിടിച്ച് മിണ്ടുന്നു
അതേ നമ്മള്‍
ചേര്‍ത്ത് പിടിച്ച്
മിണ്ടുന്നതില്‍
ഒട്ടും കുറവില്ലാതെ
സാധാരണ മനുഷ്യരെ
പോലെ ഉച്ചത്തില്‍
മിണ്ടുമ്പോള്‍
നമ്മളപരിചിതര്‍
ആഴക്കിണറ്റിലേക്ക്
കയററ്റ് വീഴുന്ന
വെള്ളത്തൊട്ടി
അതൊന്നും മിണ്ടാതെ
പോയിരിക്കുന്നു
മഴയുള്ള മാസത്തിനു
ജൂണ്‍ എന്ന്
പേരിട്ടത് ആരാവോ
മൂര്‍ച്ചയേറിയ
ഒരു കത്തി കൊണ്ട്
ചികഞ്ഞ് നോക്കാം
നമുക്ക് നമ്മുടെ
കവിതയില്‍
ആ ജനാലയിലൂടെ
ഞാനിപ്പോള്‍ കണ്ടു
നനഞ്ഞ മേഘങ്ങള്‍ക്കിടയിലൂടെ
അത്രയും വിജനതയിലൂടെ
അവള്‍ ശലഭം
No comments:
Post a Comment