സദാ അസ്വസ്തനായിരിക്കുന്ന
സ്വയം കുതറുന്ന
അടക്കത്തില്‍
മുറുമുറുക്കുന്ന
ഒരു ജീവി
പെട്ടിരിക്കുന്നു ഉള്ളില്‍
ഉപമകളൊന്നും വഴങ്ങുന്നില്ല
എത്ര ചെവിയോര്‍ത്തിട്ടും
പിടി തരാത്ത
ആത്മ ഭാഷണങ്ങള്‍
കൂര്‍ത്ത നഖങ്ങളുണ്ട്
ചുവരില്‍ മാന്തിക്കീറുന്നതറിയാം
നോവുന്നുണ്ട്
ചോര പൊടിയുന്നുമുണ്ടാവണം
പാതി മുറിച്ച
ഉടലിന്‍ വക്കത്ത്
നിന്ന് നിന്നെ ഞാന്
ചൂണ്ടയിട്ട് പിടിക്കും
ചൂണ്ട കൊളുത്തില്‍
ഇരയെന്ത് കോര്‍ക്കും
ഒരു വാക്ക്
വേനല്‍
പച്ചില
വിരല്‍തുമ്പ്
ഒരു മിടിപ്പ്
ഒരു തൂവാല
ഒരു പുളിമിട്ടായി
ഒരു മഴ ദിവസം
ടൈം ലാപ്സ് വീഡിയോയിലെന്ന പോലെ
ഉള്ളില്‍ നിന്ന് അപ്പോള്‍
ഒരു ചെടി മുളയ്ക്കും
വളര്‍ന്ന് പൂക്കും
പാതി നീ നിര്‍ത്തുന്ന
വാക്കു പോലെയല്ല
കടൂം ചോന്ന നിറമുള്ള
പൂക്കള്‍ നിറയും
അങ്ങനെ ഒരു പൂവ്
അന്നേ വരെ ഭൂമി
കണ്ടിരിക്കില്ല
എനിക്കപ്പോഴത്
നിന്നോട് പറയണമെന്ന് തോന്നും
Tuesday, August 28, 2018
Subscribe to:
Post Comments (Atom)
മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം
1. തണുത്തുറഞ്ഞ കടലില്‍ പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...
-
വര്‍ഷങ്ങളായി പൂട്ടി കിടക്കുന്ന വീടിന്റെ മണമാണ് നിനക്കിപ്പോള്‍ നിന്റെ മുറി മുഷിഞ്ഞ ദിവസങ്ങള്‍ വലിച്ചെറിഞ്ഞ അടിയുടുപ്പുകള്‍ ധരിച്ച ദിവസങ്ങള്‍...
-
നമുക്ക് ഏറ്റവും പ്രിയമുള്ളൊരാളുടെ കൈ വിരല്‍ ആള്‍ക്കൂട്ടത്തില്‍ വിട്ടിട്ടുണ്ടോ ഏറ്റവും പ്രിയമുള്ളൊരാളുടെ പിന്നില്‍ നിന്ന് അത്രയുമാ...
-
ഒട്ടിക്കുകയും മുഷിയുമ്പോള്‍ പറിച്ച് മാറ്റിയൊട്ടിക്കുകയും ചെയ്യുന്ന ബാന്‍ഡ് ഐഡുകളാവുന്നു നാം പരസ്പരം .. ഒരു മുള്‍ക്കാട് കടക്കുമ്പോള്‍ ...
No comments:
Post a Comment