മഴയുടെ
കുത്തിക്കുറിയ്ക്കലുകളാണ്
നീ വായിക്കുന്നത്
ഒരു മണി വിട്ടു പോയിട്ടും
നീയിടുന്ന ലോലാക്കിന്റെ പാട്ടാണ്
ഞാന്‍ കേള്‍ക്കുന്നത്
ഞാന്‍ നിന്റെ ആകാശം ,
ചേക്കേറാന്‍ പോകുന്ന
പക്ഷികളുടെ എണ്ണം
സൂക്ഷിക്കാത്ത
മേഘങ്ങളോട്
കെറുവിക്കുന്നു
കുന്നില്‍ മുകളില്‍
നിന്നും തുള്ളിതുളുമ്പി
ഓടിയിറങ്ങുന്ന
ഒരാട്ടില്‍ പറ്റം
പോലെ മുടി പാറുന്നു
മുഖത്തും ചുണ്ടിലും
ആഞ്ഞമര്‍ന്ന നിന്റെ
വിരലില്‍ ഉപ്പളങ്ങള്‍
വെയിലാറ്റുന്നു
Monday, August 27, 2018
Subscribe to:
Post Comments (Atom)
മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം
1. തണുത്തുറഞ്ഞ കടലില്‍ പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...
-
വര്‍ഷങ്ങളായി പൂട്ടി കിടക്കുന്ന വീടിന്റെ മണമാണ് നിനക്കിപ്പോള്‍ നിന്റെ മുറി മുഷിഞ്ഞ ദിവസങ്ങള്‍ വലിച്ചെറിഞ്ഞ അടിയുടുപ്പുകള്‍ ധരിച്ച ദിവസങ്ങള്‍...
-
നമുക്ക് ഏറ്റവും പ്രിയമുള്ളൊരാളുടെ കൈ വിരല്‍ ആള്‍ക്കൂട്ടത്തില്‍ വിട്ടിട്ടുണ്ടോ ഏറ്റവും പ്രിയമുള്ളൊരാളുടെ പിന്നില്‍ നിന്ന് അത്രയുമാ...
-
ഒട്ടിക്കുകയും മുഷിയുമ്പോള്‍ പറിച്ച് മാറ്റിയൊട്ടിക്കുകയും ചെയ്യുന്ന ബാന്‍ഡ് ഐഡുകളാവുന്നു നാം പരസ്പരം .. ഒരു മുള്‍ക്കാട് കടക്കുമ്പോള്‍ ...
No comments:
Post a Comment