Wednesday, August 22, 2018

മൗനമായിരിക്കൂ...

രണ്ട് അക്ഷരങ്ങള്‍ ചേര്‍ത്തൊരു
വീടുണ്ടാക്കണം
ഒരു ചിമ്മിനി വേണം
വലുതല്ലെങ്കിലും
ചെറിയൊരു ജനാല വേണം
എന്തിനാണെന്നോ
മിന്നിപ്പൊലിയുന്ന
ഒരു നക്ഷത്രം വന്നു വീഴാനുണ്ട്
പാതി ചാരിയ വാതിലില്‍
കലമാനിന്റെ കൊമ്പുരച്ചില്‍
ഒരു കൈ നീട്ടി കൊടുക്കുക
നിനക്ക് മാത്രം മനസിലാവുന്ന
ഭാഷയില്‍ അതിനെന്തോ
പറയാനുണ്ട്

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...