Friday, August 17, 2018

പരസ്പരം

എല്ലാ ഉച്ച കഴിഞ്ഞ നേരങ്ങളിലും 
നീയെന്ന് കാണാന്‍ വരിക
അപ്പോള്‍ മരങ്ങളില്‍ നിന്ന്
വെയില്‍ പോയിട്ടുണ്ടാവും 
മലകളില്‍ നിന്നു
മഞ്ഞ് താഴേക്ക് പറന്നിറങ്ങുന്നുണ്ടാകും 
മഴ പെയ്യണോ വേണ്ടയോ എന്നൊക്കെ
ആലോചിച്ച് സംശയിച്ച്
അറിയാതെ പെയ്തിട്ടുണ്ടാവും 
നീയെന്നെ കാണാന്‍ കാത്തിരുക്കുന്നു
എന്ന ഗൂഢസ്മിതത്തില്‍ 
ഞാനെന്റെ ജാലകങ്ങള്‍ 
പാതി തുറന്ന് പിന്നെയും 
അടച്ച് യാത്രയിലാവും 

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...