Sunday, August 19, 2018

അവനവനാഴം 

തിരിഞ്ഞു നോക്കാതെ
പോകുന്നൊരുവള്‍
എഴുതുമ്പോള്‍
കൈവിറച്ച്
കലങ്ങിയ കണ്ണൊരു തടാകം
അവളില്‍ നിന്നൊരു
മീന്‍ കൊത്തിപ്പറക്കുന്നു പൊന്മ
ഏറ്റവും അവസാനം
തിരിച്ചു വരുന്ന പക്ഷിക്ക്
വഴി തെറ്റുന്നു
ഒരനക്കം കൊണ്ട്
ഞാനെന്റെ ഉടല്‍ ഊരി
വെയിലാറ്റുന്നു
അവള്‍ മുടിയഴിച്ചിടുന്നു
ഉള്ളില്‍ മറഞ്ഞ്
ഇടക്ക് പാറി
ഒരു ശലഭം

ചിതറി കാതിലേക്കെത്തുന്ന
നിശ്വാസമേറ്റുറങ്ങുന്നു ഞാന്‍
ഒരു പൂവിരലുഴിയുന്നു
കണ്ണിന്‍ മേലെ.
എന്നാണ്
എപ്പോഴാണ്
നീയെന്റെ പ്രളയമാവുക

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...