Friday, August 17, 2018

അതിനിയും 


ഭൂമിയിലെ ഏറ്റവും 
സുന്ദരമായ കടല്‍തീരം 
നമ്മളിനിയും കാണാന്‍ 
പോകുന്നതേയുള്ളൂ
കണ്ടതെല്ലാം ഏറ്റവും 
മോശം പകര്‍പ്പുകളായിരുന്നു

നിന്നോട് പറയാനുള്ള
എറ്റവും മനോഹരമായ വാക്ക്
അതിനിയും   പറയാനിരിക്കുന്നതേയുള്ളൂ

നീയുള്ളത് കൊണ്ടാണ്
അവിടെ നിറയുന്നത്
അതു കൊണ്ടാണ്
ആര്, ആരുടെ
പകര്‍പ്പാണ്
എന്നോര്‍ക്കുന്നതും 

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...