Friday, August 17, 2018

പൂച്ച

എത്ര നാടു കടത്തിയിട്ടും 
തിരികെ വരുന്നൊരു പൂച്ചയാണ്‌ ഓര്‍മ്മ
പോയ വഴികള്‍ അതിന്റെ പച്ച,
വെയില്‍ , മഴ , തണുപ്പ്, മഞ്ഞ്
എല്ലാമോര്‍ത്തിരിക്കും 
എവിടെയോ പോയി
ഇനി വരില്ല എന്നുറപ്പിക്കുമ്പോള്‍ 
വാതിലില്‍ നഖം കൊണ്ടൊരു
കുത്തിവര കേള്‍ക്കും 
അമര്‍ത്തിയ കരച്ചിലും 


എത്ര മുറിച്ചാലും കടക്കാനാവാതെ
തിരികെ വരാന്‍ പറ്റാത്ത
കടല്‍ ദൂരത്തിലൊരു വീടുണ്ടാക്കുക
ഇര പിടിച്ചും ഉറങ്ങിയും 
അമര്‍ത്തിക്കരഞ്ഞും 
ഒരൊറ്റ ദ്വീപാവും വരെ


No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...