ഒരു നീണ്ട സംഭാഷത്തിനിടയില്‍
നിനക്കും എനിക്കുമിടയില്‍
സംഭവിക്കുന്ന,
ആരു മുറിക്കും
എന്ന് സംശയിക്കുന്ന
ആ നിശബ്ദതയില്ലേ
ആ നിശബ്ദതയെ
അതിര്‍ത്തിയിലെ മുള്‍വേലി
വിരുതോടെ ചാടി
കടക്കുന്ന ഒരു നുഴഞ്ഞു
കയറ്റക്കാരിയെ പോലെ
നീ കടന്നു പോവുന്നത്
കാണാനാണ്
എനിക്കിഷ്ടം
No comments:
Post a Comment