Tuesday, August 21, 2018

മതി

നിന്നെ കാണാതായാല്‍
ഞാനീ മേഘത്തിനോട് ചോദിക്കും
അത് അടുത്ത മേഘത്തോട്
അങ്ങനെ കൈ മറിഞ്ഞ്
നിന്റെ വീടിന്റെ മുകളിലെ
അപ്പോള്‍ പെയ്ത് തീരാന്‍
പോകുന്ന മേഘത്തിലെത്തും
നിന്റെ ജനലിലേക്ക് ചാഞ്ഞ
മരച്ചില്ലയോടത് ചോദിക്കും
നിന്നെ കണ്ടോയെന്ന്
ഇവിടെയുണ്ടെന്ന്
മുകളിലേക്ക് ഒരില പൊഴിച്ചാ
മരം പറയും
അടുത്ത മേഘത്തിലേക്ക്
തിരിച്ച് പറഞ്ഞത്
പെയ്യാന്‍ തുടങ്ങും
ഇപ്പോള്‍ മഴയോ എന്ന്
ജനലിലൂടെ നീ നോക്കും
പെയ്യാത്ത മഴയിലേക്ക്
കുട നീവര്‍ത്തി ഞാനും



No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...