നിന്റെ വിരലിനറ്റത്ത്
ഒറ്റനൂല്‍ കെട്ടി പറക്കുന്നുണ്ടുന്മാദം
കൈയ്യമര്‍ത്തി തുടച്ചുണ്ടാക്കുന്ന
ഭൂപടത്തില്‍
ഒരു ചിത്രശലഭം വന്നിരിക്കുന്നു
മുത്തടര്‍ന്നതിനാല്‍ എപ്പോഴും
എണ്ണം തെറ്റിക്കുന്നൊരു
ജപമാല നീ
ഒരോര്‍മ്മ പുതുക്കാന്‍
എത്ര ഓര്‍മ്മകള്‍
വേണമെന്ന് ചോദിക്കുന്നൊരാള്‍ക്ക്
ഉള്ളം കയ്യില്‍
അമര്‍ത്തി വരഞ്ഞു
കൊടുക്കുന്നു
മറ്റൊരു രാത്രിയും
പോലെ അല്ലാത്ത
ഒരു രാത്രിയെ
കുത്തും കോമയുമില്ലാത്തൊരു
പാട്ട് വരുന്നുണ്ട്
നീ എഴുതിയ അതേ പേരിലുള്ള ഒരു
കവിത ഞാനുമെഴുതിയിരിക്കുന്നു
No comments:
Post a Comment