Friday, August 17, 2018

നീലോഫര്‍


നീലോഫര്‍
പഴകിയ ഉപമയായ
ഒറ്റമരമെന്ന്
വിളിക്കുന്നതില്‍
പൊറുക്കണം
ഒരു മരത്തിനെന്തിനിത്രയും
ഇലകളെന്ന് മുടിയില്‍
കുടുങ്ങിയ ശ്വാസം പോലെ
ഒരു കാറ്റോടി വരുന്നു
നിന്നെ മുറിച്ച് ഞാനൊരു
കപ്പലുണ്ടാക്കാന്‍ പോകുന്നു
കുത്തൊഴുക്കില്‍ പെട്ട
മീനെ പോലെ പിടയരുത്

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...