Friday, October 19, 2018

സത്യത്തില്‍ ഇതൊന്നുമല്ല

അത്രയ്ക്കും സ്നേഹിക്കാന്‍ 
മുട്ടുമ്പൊള്‍ പറന്ന് പോവാന്‍ 
നമ്മളുണ്ടാക്കിയ 
വിമാനത്തിനു എന്ത് 
നിറം തേക്കും ?
കേറി ഇരുന്നാലുടനെ
അമ്പ് പായും പോലെ 
മാനത്തേക്ക് പായണം 
തലകുത്തനേ ഭൂമിയിലേക്ക്
വളരുന്ന ആ മരത്തിലെ
പൂവ് പൊട്ടിക്കണം 
അതു നീ തന്നെ പൊട്ടിക്കണം 
പാഞ്ഞു പോകുമ്പൊള്‍ 
കൈ നീര്‍ത്തി ഒരൊറ്റ..

ഒന്നല്ല ഒരഞ്ചാറ്
തൂവാലകള്‍ എടുക്കണം 
മറക്കാതെ
ഓരോന്നിനും നിന്റെ മണം നിറക്കണം 
എഴുന്നേറ്റ് വരുമ്പോളുള്ള മണം 
കുളി കഴിയുമ്പോള്‍ ഉള്ളത്
ഉച്ചക്കുള്ള മണം 
ക്ഷീണിച്ച തളര്‍ന്ന വൈകുന്നേരത്തിന്റെ
ഉറങ്ങുമ്പൊളുള്ള മണം 
നീ ഇല്ലാതിരിക്കുമ്പോള്‍ 
എനിക്കുറങ്ങണ്ടേ..

സത്യത്തില്‍ ഇതൊന്നുമല്ല
നിന്നോട് മിണ്ടാന്‍ ഒരു 
ഭാഷയാണ്‌ ഏറ്റോം അത്യാവശ്യം 
നിന്നെ മിസ്സ് ചെയ്യുന്നു എന്ന് പറയാന്‍ 
ഒരു വാക്ക് 
ഇപ്പോ കാണണമെന്ന് ന്ന് പറയാന്‍ 
മറ്റൊരു വാക്ക്
ദേഷ്യം വരുന്ന് ന്ന് പറയാനൊന്ന്
പൊസ്സാസ്സീവ്‌നെസ്സ് മൂക്കുമ്പോ
അത് പറയാന്‍ ഈഗോ സമ്മതിക്കാതെ 
ഇരിക്കുമ്പൊ വേറെ ഒരെണ്ണം 
ചെലപ്പോഴൊക്കെ നീയില്ലാതെ
ജീവിക്കാന്‍ വയ്യെന്ന്‌ തോന്നും 
അപ്പോ പറയാന്‍ ഒന്നു കൂടെ,
ആ ഒരൊറ്റ വാക്കിലുണ്ടാവണം 
ഒരായിരം വാക്കുകള്‍ 

എത്ര ചങ്കുരുകി പറഞ്ഞാലും 
ഞാനിതൊക്കെ എത്ര 
കേട്ടിരിക്കുന്നു എന്നും 'പറഞ്ഞുള്ള
നിന്റെ ഇരിപ്പുണ്ടല്ലോ
അതൊന്ന് ഫോട്ടോയെടുത്ത്
ഫ്രെയിം ചെയ്യിക്കണം 

ന്റെ ഉള്ളി കേറി നോക്കാന്‍ 
നിനക്കൊരു തുരങ്കം 
പണിഞ്ഞ് തരണം 
നിനക്ക് മാത്രം 
നിന്റെ വിരല്‍തുമ്പ്
പതിഞ്ഞാല്‍ മാത്രം 
തുറക്കുന്ന 
വാതിലൊന്ന് വേണം അതിനു
അതിലൂടെ നടന്ന്  നടന്ന് വരുമ്പൊള്‍ 
നീയേ എന്ന് മിടിക്കുന്ന
ഹൃദയത്തില്‍ നിന്ന് രക്തം 
കയറ്റി പോകുന്ന വണ്ടികള്‍ 
കാണും 
ഇതെന്ത് മൈരു സ്നേഹമെന്ന്
നീ അന്തം വിടണം 
അപ്പോള്‍ അപ്പോള്‍ മാത്രം 
ഹാ ഇതാണ്
ഇത്രയുമുണ്ട് എനിക്ക് നിന്നോട്
എന്നേക്കാളേറേയെന്ന് 
നെഞ്ചും വിരിച്ചൊരു നില്‍പ്പുണ്ട് ഞാന്‍ 
ഒന്നു തിരിഞ്ഞു മറിഞ്ഞാല്‍ 
നിന്നെ ഒരാള്‍ക്കും ഒന്നിനും 
വിട്ടു കൊടുക്കില്ലെന്ന് പറഞ്ഞ്

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...