Friday, October 19, 2018

മ്മ

അടുത്തേക്ക് വന്നാല്‍
മുരള്‍ച്ചയോടെ
മുഖം കൂര്‍പ്പിക്കുന്ന
കാട്ടു മൃഗത്തിനെ
പോലെയാണു നീ
വെയില്‍
മുഖത്ത് വീണാല്‍
വെയിലിനോടും
കയര്‍ക്കുന്നവള്‍
ചിരി മറക്കാത്ത
വിരല്‍ തുമ്പുകളോടും
കൂടും .. കൊത്ത്
ഉള്ളിലുള്ളത്
കാണിക്കുന്ന
കണ്ണിനെയെന്ത് ചെയ്യും
ഇറുക്കി അടക്കുകയല്ലാതെ
ഒന്നെത്തി നോക്കി
തിരികെ ഇരുട്ടിലേക്ക്
കയറുന്ന വന്യജീവി
അടക്കാന്‍ പറ്റാതെ
ആവുമ്പോള്‍
ഒരു കടുക് മണിയുടെ
അത്രത്തോളം മാത്രം
പുറത്ത് വരുന്ന
ആ.. അതുണ്ടല്ലോ
ഒരു മിനുക്കവുമില്ലാത്ത
ആ ഒരു വാക്കിന്റെ
പാതി,
അത്രയും പാതിയില്‍
അത്രയും മുഴുവനുമായ
ഒരു വാക്ക് ഞാന്‍ കേട്ടിട്ടേയില്ല




No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...