മ്മക്കീ രാത്രി
ഭൂമീം ആകാശോം
തല തിരിച്ചു വച്ചാലോ
ന്നിട്ടൊരു ചാട്ടം ചാടാ
ആകാശത്തേക്ക്
നിരന്ന് പരന്ന് കിടക്ക്‌ണ
നക്ഷത്രങ്ങള്‍
പെറുക്കി കളിക്കാം
രണ്ട് കുപ്പിഭരണി നിറയെ
കിതച്ച് വിയര്‍ത്ത്
തളര്‍ന്ന് ഇരു കൈയ്യും
പിന്നിലേക്ക് കുത്തി
നമുക്ക് ഭൂമി നോക്കിയിരിക്കാം
എന്ത് നീലയെന്ന് പറയാം
പോകും മുമ്പ് ഇത് കൂടെ
എടുക്കുക
ഈ നക്ഷതങ്ങളും കൂടെ
നീലമീനുകള്‍ക്ക്
കൂട്ടിന്
ജലം പിന്നെ ആകാശം
No comments:
Post a Comment