Sunday, October 7, 2018

കഥ

നോക്കൂ എത്ര സാവധാനമാണ്
നിന്നെ വിവര്‍ത്തനം ചെയ്യുന്നത്
ഓരോ അക്ഷരവും പെറുക്കി പെറുക്കി
പിന്നേയും പിന്നേയും ഒത്ത് നോക്കി
ചിലയിടങ്ങളില്‍ ഉയരുന്ന
യുദ്ധ സംഗീതം 
കാൽപ്പെരുമാറ്റങ്ങള്‍ 
നിഗൂഡ വാക്കുകള്‍ 
എത്ര നീണ്ട വരികളാണ്
കരാർ ലംഘിക്കുന്നത്
കാഞ്ചി വിരലമര്‍ത്തി നില്‍ക്കുന്നത്
ചെന്നായ്ക്കളെ കൊന്നൊടുക്കിയ
കഥകള്‍ പറയുന്നത്

ഒരു കൂര്‍ത്ത വരിയിലെ
വളവ് തിരിയുമ്പൊള്‍ 
അമര്‍ത്തിയ വെടിയൊച്ച
ചിതറിയോട്ടങ്ങള്‍ 
അലര്‍ച്ച ..

ഇനിയും തിരിച്ചറിഞ്ഞിട്ടില്ല
എന്നൊരു ടാഗ് കെട്ടിയ കാല്‍വിരലുകള്‍ 
ഒരേ പോലെ തണുത്ത സ്റ്റീല്‍ മേശയും ഉടലും 
അങ്ങനെയാണ്‌ ഒരാള്‍ 
ഒരാളുടെ ഒരു വരിയാല്‍ 
ഡിലിറ്റ് ആവുന്നത്. 
നായാട്ടിന്റെ അടയാളങ്ങള്‍
ഒന്നുമേ ബാക്കിയില്ലാതെ

അടച്ച മുറികള്‍ പേടിയുള്ള അയാള്‍ 
കാല്‍ പാദങ്ങള്‍ മൂടാതെ ഉറങ്ങിരുന്നത്

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...