Sunday, October 7, 2018

അത്രം പറഞ്ഞിട്ട് മ്മള് ഒറ്ങ്ങിപ്പോയി

അനക്ക് കീ ഹോള്‍ സര്‍ജറി ന്താ അറിയ്യാ ?
അറിയാ...ന്നാ പറ ന്താ
മേല്‌ മുറിക്കാണ്ടേ മ്മടെ ഉള്ളി കേറി
കീറി മുറിച്ച് ആവശ്യല്ലാത്തൊക്കെ 
എടുത്ത് കളയണ പരിപാട്യല്ലേ
അത്‌ന്നെ
ഉം.. തന്നെ.. ഒന്നും കാണൂല്ല പൊറത്ത്
ന്നാ ല്ലാം പോയിട്ട്‌ണ്ടാവും താനും 
മ്മക്ക്‌ മ്മടെ ഓര്‍മ്മ അതോലെ എട്‌ത്ത്
കളഞ്ഞാലോ
ഒരു സിന്‍മെണ്ട് അതോലെ
ഒക്കെ മറന്നോം 
മ്മള്‌ മിണ്ടീത്
കൊത്ത് കൂടീത്
അന്തോം കുന്തോമ്മ് ല്ലാതെ
സ്നേഹിച്ചത്
ഒക്കെ മറന്നോവൂത്രേ
ശ്വാസോം കെട്ടിപ്പിടിച്ചുറങ്ങീത്
ഒക്കെ മറക്കൂത്രേ
മ്മക്ക് മറന്നോവാ ?
മ്മടെ വര്‍ത്താനോം തല്ലൂടലും 
ഒക്കെ മ്മക്ക് ഒര്ടത്ത് കുയിച്ചിടാ
ന്നിട്ട് ഒരടയാളം വക്കാ
ന്നിറ്റ് മറന്നോവാ..
ഈയും ഞാനും ന്നിട്ട്
രണ്ട് പട്ടാം പൂച്ചിയാവാ
കൊറേ പറന്ന് പറന്ന്
മേലേം താഴേം ആയി
തുള്ളിക്കളിച്ച്ട്ട്
ഒരീസം മരിച്ചോവാ
മ്മടെ വാക്കൊക്കെ
ഭൂമീല്‍ ഇങ്ങനെ 
പാറി നടക്കൂ ന്നീട്ട്
പിന്നെ എതോ കാട്ടിലെ
ഏതോ മരത്തിലെ
ആര്ക്കും തൊടാന്‍ പറ്റാത്തെ
തുഞ്ചത്തെ പൂക്കാളാവൂ
നല്ല ചോന്ന പൂക്ക്ള്
അല്ലേ മാണ്ട..മന്ന പൂക്ക്ളായാലാ..
ആ മന്ന മതി
രണ്ട് കൊമ്പിലെ രണ്ട് പൂക്കളായ്ട്ട്
ഒരു കാറ്റ് ങ്ങാന്‍ വരൂല്ലേ
അപ്പൊ മ്മക്ക് പെട്ട്ന്ന്ന്
ഒരുമ്മ വച്ച്ട്ട് കൊഴിഞ്ഞ് പോവാ..

അത്രം പറഞ്ഞിട്ട് മ്മള്
ഒറ്ങ്ങിപ്പോയി 

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...