മലയാളത്തിലേക്ക്
അത്രയൊന്നും
എളുപ്പത്തില്‍
വിവര്‍ത്തനം
ചെയ്യാന്‍ കഴിയാത്ത
ഒരു വാക്ക്
"മിസ്സ് യു"
എന്ന് ഞാനവളോട്
പറയുന്നു
ഹിമാലയത്തിനു മേലേ
വച്ച് ഓക്സിജന്‍ തീര്‍ന്ന്
പോയ പര്‍വ്വതാരോഹകന്‍
വായുവിനു നിലവിളിക്കും പോലെ
ആ വാക്ക് ആകാശത്തിനു കീഴേ
മേഘങ്ങള്‍ക്കിടയില്‍ അഴിഞ്ഞു പോയി
No comments:
Post a Comment