Sunday, November 4, 2018

വര

പ്രണയം തീരുന്നത്
ഒരു നീണ്ട മുറിവുമായാണ്
പിന്നെയാ വര മായ്കാന്‍
അതിലും വലിയ വര
അതു മായ്ക്കാന്‍
അതിലും വലുത്

വരകളിങ്ങനെ
നമ്മളില്‍ പ്രണയമായി
വരവ് പോക്ക് നടത്തുന്നു
അടച്ചിട്ട വാതിലില്‍
അക്ഷമനായ
സന്ദര്‍ശകനെ പോലെ
കോളിങ്ങ് ബെല്ല്
അമര്‍ത്തിപിടിക്കുന്നു

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...