നമ്മള്‍ ദൂരെ പോകുന്നു
ഓടിച്ച് ഓടിച്ച്
ഒരിടത്ത് പോയി
ടെഡി ബിയറിനു പകരം
കണ്‍മഷി വാങ്ങുന്നു
തിരികെ വരുന്നു
നീയിറങ്ങി പോകുന്നു
ഇറങ്ങി പോക്കുമ്പൊള്‍
ഞാനെടുത്ത നിന്റെ
ഫോട്ടോസ്റ്റാറ്റ് കോപ്പിയോട്
മിണ്ടുന്നു .. വഴക്ക് കൂടുന്നു
ഇന്നോട് പറയാത്തെതെല്ലാം
ഓളോട് പറയുന്നു
ഓളോ ഭീരു വെന്ന്
കളിയാക്കുന്നു
No comments:
Post a Comment