ശരിക്കും അവള്‍
രണ്ട് പേരാണ്
ഒരുവളെ പോലെ
വേറെ ഒരുവള്‍
അതിലൊരാളോട്
ന്തും പറയാം
അടി കൂടാം
ഉള്ളിലുള്ളതെന്തും പറയാം
വേനിച്ചത്
അസൂയ തോന്നിയത്
കുശുമ്പ് മൂത്ത്
ഡാറ്റ ഓഫ് ചെയ്തത്
ഫോണ്‍ ഓഫ് ചെയ്തത്
ഡി പി യിലെ ലുക്ക്
പോരാന്ന് തോന്നി
മാറ്റി മാറ്റി പോസ്റ്റ് ചെയ്തത്
അവള്‍ ആരെങ്കില്‍ടെം
ചിരിയെ കുറിച്ച് പുകഴ്‌ത്തി
പറേയ്മ്പൊ കണ്ണാടി നോക്കി
ചിരിച്ചത് .. സ്വയം തൃപ്തിപെട്ടത്
പൊടുന്നനെ ഒന്നിനും കൊള്ളൂല്ല ന്ന്
ഉള്ളുരുകിയത്
ഓല്ടെ അടുത്ത് ഒക്കെ പറയാ
ശരിക്കും അവള്‍
രണ്ട് പേരാണ്
ഒരുവളെ പോലെ
വേറെ ഒരുവള്‍
ഒരാള്‍ ഇടക്കേതോ
സ്റ്റോപ്പില്‍
ഇറങ്ങി പോവുമെങ്കില്‍
മറ്റൊരുവള്‍
എന്നേക്കുമാണ്...
No comments:
Post a Comment