Saturday, December 29, 2018

ഒറ്റച്ചിറകുള്ള ശലഭം

ഓര്‍മ്മയൊരു മിനുക്ക കല്ലാണ്
ഞാനതിനെ അതിലേറെ മിനുക്കമുള്ള
നിന്റെ നിശ്ചലമായ ജലത്തിനു
മീതെ തെന്നിച്ചെറിയുന്നു
മൂന്ന് നാല ചാട്ടങ്ങളില്‍ 
അതപ്പുറമെത്തുന്നു
നിന്റെ മറുകില്‍ 
ഞാനെന്റെ തോണി കെട്ടുന്നു
ഉച്ചവെയില്‍ പാറുന്നു
കാറ്റാടിലെ കാറ്റ്
പോലെ കൈകള്‍ വിരുത്തി
പായുന്നു ഞാന്‍ 
ഒറ്റച്ചിറകുള്ള ശലഭം 
ഒരു പച്ചക്കാടതിന്റെ
മഞ്ഞ, തവിട്ട് ഇലകളെ
ഒളിപ്പിക്കുന്നതെങ്ങിനെ
വെയിലിന്റെ ദൈവമേ 







No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...