Saturday, December 29, 2018

ഒരു വെയിലിന്റെ കീറ്

രാത്രിയില്‍ പതിവില്ലാതെ
ഒരു കിലുക്കം കേട്ട്
ഉണര്‍ന്നേക്കാം നീ
കുറേ ഏറേ ദിനങ്ങളായ് 
ഉറങ്ങുകയും പൊടുന്നനെ
ഉറക്കമുണരുകയും ചെയ്ത
ഒരുവനാകുമത്
സ്നേഹിതര്‍ 
കാറ്റ് 
പട്ടങ്ങള്‍ 
പൊട്ടിയ ചരടുകള്‍ 
ബിയര്‍ ബോട്ടില്‍ ക്യാപ്പുകള്‍ 
പൊട്ടി പോയ പട്ടമെന്തിനു
തിരികെ പിടിക്ചു
ബോട്ടില്‍ ക്യപ്പുകള്‍ 
എന്തിന്‍ തിരികെ പിടീപ്പിച്ചു

ഒറ്റക്ക്ക് നടന്നെ പോകെ
കുത്തേറ്റ ഒരുവനെ
നീ വര്ക്കുന്നതെന്തിനു
പക്ഷികള്‍ വഴി തെറ്റതെ 
വീട്ടില്‍ എത്തുന്നതെങ്ങിനെ
എന്ന് അന്തം വിടുന്നതെന്തിനു

അക്രമിക്കാന്‍ വരുന്ന മൃഗത്തിന്
നേരെയാണോ കാഞ്ചി വലിക്കാന്‍ 
പോകുന്നതെന്ന് ആശങ്കപ്പെടുന്നതെന്തിനു

പൊടുന്നനെ ചിറകടിച്ച് തിരികെ
പോകുന്ന ഒരു വെയിലിന്റെ കീറ്
നിന്റെ മുഖത്ത് തന്നെ 
വീഴുന്നതെങ്ങിനെ
മുറിച്ചെടുത്ത ഒരവയവം 
ഉള്ളിലിരുന്ന മിടിക്കുന്നു
എന്ന് തോന്നുന്നതെങ്ങിനെ

പോട്ടെ

ജലമൊന്നുമില്ലാതെ
അത്രക്കും പച്ചച്ച്
ഒരു ചെടി പൊട്ടിപ്പിളര്‍ന്ന
പാറ മേല്‍  വളരുന്നതെങ്ങിനെ


എല്ലാം പോറ്റുന്ന ആകാശം 
ഒരു നൊടിയില്‍ ഇരുണ്ട് 
പോകുന്നതെങ്ങിനെ
എന്റെ കയ്യിലൊരു നിറ തോക്കുണ്ടേങ്കിലും 
ഞാന്‍ എങ്ങനെ നിങ്ങനെ കൊന്നു വീഴ്ത്തും 
കണ്‍പീലിയില്ലാ മീനിനെ
നിന്റെ വരയന്‍ കുതിരയെ
പാതി വെടി കൊണ്ട ആ മൃഗം പോയ
വഴി അറിയാമോ
മണ്ണില്‍ നോക്കൂ
ചുവന്ന വഴിയറിയാം 

നിറത്തിനു ആ കുപ്പായം മാറാന്‍ 
എത്ര നേരമെടുക്കും 

മരക്കറ പോലെയാണ്‍ ചോരയെങ്കില്‍ 
ഭയ ചകിതന്‍ ആണ്‍ ഞാന്
ഒരു വിടവിലേക്ക് മൂക്ക്
കടത്തി 
ഗന്ധങ്ങള്‍ക്ക് നിര്‍വചനം നല്‍കുന്നുണ്ട് ഞാന്‍ 
പക്ഷേ ഇതൊന്നുമല്ല
ഒരോ പക്ഷികളേയും 
കൂട് തുറന്ന് തൂക്കിലേറ്റും ഞാന്‍ 
നിന്റെ മുടിയിഴ കൊണ്ട്
ഞാനൊരു സിരാത് പാലം ഉണ്ടാക്കും 










No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...