Saturday, December 29, 2018

ഒരിടത്ത് നിന്ന്

അസൂയ ഒരു അസ്സല്‍ മെറ്റഫൊര്‍ ആണ്
ഒരു വീടിറമ്പില്‍ നിന്ന്
മഴയിലേക്ക് തല കുനിച്ച് കയറും പോലെ
അല്ലെങ്കില്‍ ഒരു കരിമ്പന്‍ കയറിയ
തോര്‍ത്തുമുടുത്ത് ഷവറിന്റെ ഇത്തിരി
ജലത്തിലേക്ക് തല നനയ്ക്കും പോലെ
ആദ്യ തണുപ്പ് മാത്രമാണ്‍ പേടി

മുഴു കവിതയായ ഒരുവള്‍ക്ക്
കവിതയെഴുതാന്‍ വാങ്ങിയ ബിയര്‍ ആണ്
ഞാനിപ്പോള്‍ കുടിക്കുന്നത്

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...