നീയെന്താണെനിക്ക്
ഇതാണല്ലോ ആ ചോദ്യം
പ്രണയമാണോ സ്നേഹമാണോ
ഇഷ്ടമാണോ
ഹോ..എന്തൊക്കെ ചോദ്യങ്ങളാണല്ലേ
ഓക്സിജന്‍ എന്ന് പറയട്ടെ?
അതാണല്ലോ അവസാനം
ശ്വാസം ..ജലം .. ജീവന്‍
വാക്കുകളൊന്നും പോരാതെ
വരുമ്പോള്‍ മിണ്ടാതിരുക്കുന്ന
പോലെ...
തീര്‍ന്ന് പോയ പര്‍വതാരോഹകന്റെ
സിലിണ്ടര്‍ പോലെ..
മിണ്ടാതിരിക്കുന്നു
നിന്നെ കാണാതാവുമ്പോള്‍
മീണ്ടിലെങ്കിലും
ഓണ്‍ലൈന്‍ കാണാതിരിക്കുമ്പോള്‍
ഉള്ള പിടച്ചിലുണ്ട്
ഒരു കാരണവുമില്ലാതെ
കരയില്‍ പിടിച്ചിട്ട
മീനിനെ പോലെ
അപ്പോഴൊക്കെ
കുടഞ്ഞൊഴിക്കുന്ന
ഒരു കൂട ജലമാണ്‍ നീ
ഹൌ..ജലം നിറച്ച
ശ്വാസം ..ജീവന്‍
നിനക്ക് വേണ്ടി
മാത്രം സെറ്റ് ചെയ്ത്
റിങ്ങ് ടോണ്‍
എത്ര ദൂരെ നിന്നും
തിരിച്ചറിയാം
മെട്രിക്സ് സിനിമയിലെ
എമര്‍ജന്‍സി എക്സിറ്റ് പോലെ
മുഴങ്ങുന്ന ആ റിങ്ങ് ടോണ്‍
നിന്നിലേക്കുള്ള എന്റെ
കൂടു മാറ്റം
മൈരെ മൈരെ ന്ന്
എന്നെ തന്നെ വിളിക്കുന്ന തെറികള്‍
നീയെന്ന പേരറിയാ ചെടിയുടെ വേരുകള്‍
ആഴ്ന്നിറങ്ങുന്നു
എന്റെ പ്രണയമേയെന്നല്ല
എന്റെ ജീവനേ .. ജലമേയെന്ന്
വഴിയെത്ര മറന്നിട്ടും നിന്നിലേക്ക്
മണം പിടിച്ചെത്തുന്ന പൂച്ച ഞാന്‍
അപ്പോ പറഞ്ഞു വന്നത്
എന്താന്ന് വച്ചാല്‍
വണ്ടികളൊന്നും
വരാത്ത വഴിയില്‍
ആര്‍ത്തിയോടെ ഉമ്മ വയ്ക്കില്ലേ
ശ്വാസം മുട്ടി ചത്ത് പോയാലോ രണ്ടൂം
എന്നോര്‍ത്ത് ദൈവം അയക്കുന്ന
വണ്ടികളാണ് നമ്മള്‍ ഇടക്ക് കാണുന്നത്
മൈരു.. എന്തൊരു ഉമ്മയാണപ്പോ..
അകം പോള്ളയായ ആ മരത്തിന്റെ
ഉള്ളിലെ ഉമ്മ പോലല്ല..
ചുംബിക്കുമ്പോള്‍ കണ്ണടക്കണമെന്ന
നിയമം പോലും തെറ്റിച്ചുള്ള നമ്മുടെ
ഉമ്മകള്‍ ..രുചികള്‍ കൈമാറുന്നവ
ഉമിനീരിന്റെ കലര്‍പ്പുകള്‍
നമ്മള്‍ നമ്മള്‍ മാത്രമാണ്
ഒരാളെ പോലെ വേറെ ഒരാള്‍ ഇല്ല
പ്രണയത്തിന്റേയും ഉന്മാദത്തിന്റേയും
കൈവിരലുകള്‍ ..അമര്‍ത്തി കടികള്‍
പൊടുന്നനെ പൊടിയുന്ന കണ്ണുനീര്
എന്റെ ജലമേ..
എന്റെ ശ്വാസമേ
പറ്റുമെങ്കില്‍ നമുക്കൊരു വട്ടം കൂടെ ജനിക്കണം
ഒരേ ഇടത്തല്ല ഇതേ പോലെ തന്നെ
എന്നിട്ട് കുറച്ച് കൂടെ നേരത്തെ കാണണം
പെട്രോളില്‍ കുളിച്ച് നില്‍ക്കുന്ന ഒരാള്‍ക്ക്
നേരേ ഏറിയുന്ന തീപ്പെട്ടി കൊള്ളി പോലെ നീ
എന്നിലേക്ക് വരണം
കത്തിപ്പിടിക്കണം ..
എന്നിട്ട് ഉമ്മ വച്ച് അതേ പോലെ
കത്തിക്കരിഞ്ഞ രണ്ട് പേരാകണം
ആരുമറിയരുത് നമ്മളെത്ര
പ്രണയിച്ചിരുന്നെവെന്ന്..
No comments:
Post a Comment