ചെരിപ്പെല്ലാം ഊരിയെറിഞ്ഞ്
നടക്കാം നമുക്കീ വഴിയില്‍
തറഞ്ഞ മുള്ളിനെ അതേ പോലെ
നിര്‍ത്താം അതേ ആഴത്തില്‍
വേരിറങ്ങിയ ഒരു ചെടിയെ
പിഴുതെടുക്കാം
തിരിച്ചു വരുന്ന ഓര്‍മ്മകളോട്
നിങ്ങളെയാരു വിളിച്ചു മൈരുകളേ
എന്ന് ചോദിക്കാം
ഒരു ജനല്‍ തുറന്ന് വേണമെങ്കില്‍
പറന്ന് പോക്കൊയ്യെന്ന് പറയാ
ഒരു ബിയര്‍ ചിണുങ്ങുന്നു
പിന്‍ ഊരിയ ഗ്രനേഡ് പോലെ
ടിക് ടിക് എന്ന് മിടിക്കുന്ന
എപ്പോ വേണമെങ്കിലും
പൊട്ടാവുന്ന ഹൃദയം
എടുത്ത് നീട്ടുനു
വെറ്തെ ചുറ്റിക്കറങ്ങാന്‍
നിന്റെ കണ്ണിലേക്കൊരു
പെഡല്‍ ബോട്ടിറക്കുന്നു
രണ്ട് കൈയ്യും ചേര്‍ത്ത്
തിരുമ്മി നിന്റെ കവിളില്‍ വയ്ക്കുന്നു
എപോഴും വിയര്‍ക്കുന്ന
കൈ ചേര്‍ത്ത് പിടീക്കുന്നു
നമ്മുടെ മീനിനെ ഏതെങ്കിലും
ഒരു തടാകത്തില്‍ ഉപേക്ഷിച്ചാലോ
എന്ന് ചോദിക്കുമ്പൊള്‍ നീ
സമ്മതിക്കുന്നില്ല
വെള്ളം മാറ്റുന്നത് പോലും
അവകാശമായി തരാത്ത
നിന്റെ അച്ഛനെ ഓര്‍ക്കുന്നു
മീനിനെ വീളിക്കാന്‍ മാറി
മാറി പേരുകളിടൂന്നു
ഭൂമി ഇല്ലാത്തവനു ആകാശത്തില്‍
എന്ത് അവകാശം
ഒരു കാടില്‍ നിന്നും
വളര്‍ന്നു നില്‍ക്കുന്ന മരങ്ങള്‍
ഒരു പക്ഷേ മരിക്കുമ്പോളം
വിര്‍ജിന്‍ ആയി നില്‍ക്കാവുന്ന
അതിന്റെ മാത്രം അവസാന ഇലകള്‍
മഞ്ഞയിലകള്‍ ..
വെറുതെ വന്ന് പോകുന്ന വസന്തങ്ങള്‍
അതിരില്‍ എവിടെയോ ആരോ
പാതി വലിച്ച് ഉപേക്ഷിച്ച്
സിഗരറ്റ് കാറ്റ് ഊതി കത്തിക്കുന്നു
പിന്നെയതൊരു തീയാകുന്നു
കിളികള്‍ പറക്കുന്നു
മാനുകള്‍ ഓടുന്നു
പ്രണയിക്കുമ്പോള്‍
കണക്കുകള്‍ ഒന്നും
സൂക്ഷിക്കാന്‍
ഇല്ലാത്തതിനാല്‍
തീ കത്തിക്കുന്നു
ആരെ പ്രണയിച്ചുവെന്നോ
ആരെ ഇല്ലയെന്നോ
വേര്‍തിരിവില്ലാതെ
മഴക്ക് മാത്രം അണക്കാന്‍
ആവുന്ന ചില തീ കളുണ്ട്
ഒഴിവു നേരങ്ങളില്‍
വെറുതെ തീ പിടിപ്പിക്കുന്ന
ഓര്‍മ്മകളൂടെ കൂട്ടുകാരെ
അനല്‍ മേലെ പനി തുളി, അലൈപായും ഒരു കിളി
മരം തേടും മഴൈ തുളി, ഇവൈതാനെ
നീ കേള്‍ക്കുന്നില്ലേ പാട്ട്
പുറത്തേക്ക് നോക്കിയാല്‍
പ്രളയത്തില്‍ ബാക്കിയായ
ഒരു പുഴയുണ്ട്
ജലമില്ല..തോണിയുണ്ട്
നമുക്ക് നീന്തിയാലോ
No comments:
Post a Comment