നമുക്ക് ഓടിത്തൊട്ട്
കളിച്ചാലോ
തൊടാന്‍ നീയും
തൊടാതിരിക്കാന്‍ ഞാനും
നമുക്കോടിയോടിയറ്റം പോകാം
അതി രാവിലെ അഞ്ച് മണിയുടെ
മങ്ങികത്തുന്ന ഒരാകാശമുണ്ട്
മലക്കുകള്‍ ഈയാപാറ്റാകളെ
പോലെ പാറി നടക്കും
മടി പിടിച്ച ഒരിമ്പിരി കുഞ്ഞ്
നേഴ്‌സറിയിലേക്കെന്ന പോലെ
വെയിലിന്റെ വരവില്‍
ഓടി പോകുമവര്‍
നീ കടമായി ചോദിച്ച
കുഞ്ഞ് പര്‍പ്പിള്‍ പൂ
വിരിഞ്ഞ കള്ളിച്ചെടി
ഞാനെടുത്ത് വച്ചിട്ടുണ്ട്
ആദ്യ വെട്ടം വീഴുന്ന
നമ്മുടെയാ ജനലിന്റെ
ഇടത്തേയറ്റത്ത് തന്നെ
വക്കണമത്
മുഷിഞ്ഞിരിക്കുന്ന
ചില മധ്യാഹ്നങ്ങളില്‍
നീ കണ്ടിട്ടില്ലേ
കേട്ടിട്ടില്ലേ
നമ്മുടെയുള്ളില്‍
എന്തൊരു കാറ്റാണ്
ഉന്മാദം മൂത്ത് മുളകളൊക്കെ
ചീറുന്നത് കേള്‍ക്കുന്നുണ്ടോ
ഒരു വേള ചീന്തിപൊട്ടുമെന്ന്
തോന്നും ..
ഒടുക്കത്തെ ഒരു ചിരി വാര്‍ന്ന്
കരച്ചിലാവും പോലെ
No comments:
Post a Comment