ഒരു ക്ലോക്കിനുള്ളില്‍ പെട്ട് പോവുകയും
സമയാസമയം കൂവേണ്ടി വരികയും
ചെയ്യേണ്ടി വരുന്ന ഒരു കിളിയാണ്
വെറുമൊരു കിളി
നട്ടുച്ചകളില്‍ ജനലിലേക്ക് നീളുന്ന
ചുവന്ന പൂക്കളില്‍ തട്ടി വീഴുന്ന
വെയിലിനെ കാണുന്നുണ്ട്
പൂക്കാലമാണോ .. വേനലാണൊ
എന്നൊക്കെയോര്‍ത്ത്
കറുത്ത ചരടില്‍ കോര്‍ത്തൊരു
കുരിശ് കാറ്റിലാടുന്നുണ്ട്
നിന്റെ വീട്ടിലേക്ക് കടക്കാന്‍
നീയെനിക്കൊരു കിളിവാതില്‍
പണിയുക
ചിറകൊതൊക്കി അകത്ത് വരുമ്പൊള്‍
എളുപ്പമാണ്
അധികമൊന്നും മിണ്ടാതെ
നനഞ്ഞ ചുണ്ടാല്‍ അമര്‍ത്തിയൊന്ന്
ഉമ്മ വയ്ക്കുക
ആ ഒരൊറ്റ ഉമ്മയില്‍ നിലച്ച് പോണം ശ്വാസം
ഇനിയൊരിക്കലും തിരിച്ച് വരാതെ
അവസാനത്തെ ഓര്‍മ്മ.നീ
Saturday, May 4, 2019
Subscribe to:
Post Comments (Atom)
മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം
1. തണുത്തുറഞ്ഞ കടലില്‍ പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...
-
വര്‍ഷങ്ങളായി പൂട്ടി കിടക്കുന്ന വീടിന്റെ മണമാണ് നിനക്കിപ്പോള്‍ നിന്റെ മുറി മുഷിഞ്ഞ ദിവസങ്ങള്‍ വലിച്ചെറിഞ്ഞ അടിയുടുപ്പുകള്‍ ധരിച്ച ദിവസങ്ങള്‍...
-
നമുക്ക് ഏറ്റവും പ്രിയമുള്ളൊരാളുടെ കൈ വിരല്‍ ആള്‍ക്കൂട്ടത്തില്‍ വിട്ടിട്ടുണ്ടോ ഏറ്റവും പ്രിയമുള്ളൊരാളുടെ പിന്നില്‍ നിന്ന് അത്രയുമാ...
-
ഒട്ടിക്കുകയും മുഷിയുമ്പോള്‍ പറിച്ച് മാറ്റിയൊട്ടിക്കുകയും ചെയ്യുന്ന ബാന്‍ഡ് ഐഡുകളാവുന്നു നാം പരസ്പരം .. ഒരു മുള്‍ക്കാട് കടക്കുമ്പോള്‍ ...
No comments:
Post a Comment