1
ഒരു സങ്കടക്കുന്നിന്റെ
മേലേക്കയറി ഒറ്റക്കിരിക്കുമ്പോ
നീ വിളിക്കും
"ഇങ്ങളെന്നെ കാണാന്‍ വരണോന്ന്"
നിന്നെ കാണാന്‍ വരികയെന്നാല്‍
ഞാനെന്നെ കാണാന്‍ വരികയാണ്
എന്നിട്ടോ നിന്നെ കണ്ട്
ആദ്യ പത്ത് മിനിട്ട്
ഞാന്‍ മിണ്ടാതിരിക്കും
നീ ആലോചിച്ചിട്ടുണ്ടോ
എന്തെന്ന്
2
നഷ്ടപ്പെട്ട് പോകുന്ന
സാധനങ്ങള്‍ക്ക്
രണ്ടോര്‍മ്മകളുണ്ട്
അവ ഇരുന്നയിടം
അവ ഇപ്പോഴുള്ള
നമുക്കറിയാത്തയിടം
മാറൂന്ന വീടുകള്‍
ഉടുപ്പുകള്‍
വിട്ടു പോയ മനുഷ്യര്‍
എത്രയിടങ്ങളങ്ങിനെ
3.
ഞാനൊരിക്കലും
കാട്ടില്‍ പോയിട്ടില്ല
തണുപ്പും ഇരുട്ടും
കാട്ടു പൂക്കളുടെ
മണവും
ആരും തൊടാത്ത
ജലത്തിന്റെ ഒഴുക്കും
മുടി കൊണ്ട് നീയെന്നെ
പുതപ്പിച്ചപ്പോഴാണ്..
4.
ഉറക്കം പോകുന്ന ചില രാത്രികളില്‍
ഞാനൊരു നാവികനാണ്
കപ്പല്‍ഛേദത്തിനു ശേഷം
ഒറ്റക്ക് ബാക്കിയായവന്‍
മുങ്ങി പൊങ്ങുന്ന മരപ്പാളിയില്‍
അള്ളി പിടിച്ചു
നേരം വെളുക്കാന്‍ കാത്തു
കിടക്കുന്നയാള്‍
No comments:
Post a Comment