Tuesday, June 18, 2019

തെളിവ്

എല്ലാവര്‍ക്കും കാണില്ലേ ഒരു ആല്‍ബം
ഒരുമിച്ചുള്ള നിമിഷങ്ങള്‍
ചിരികള്‍  വഴക്കുകള്‍
കൂടിച്ചേരലുകള്‍
ഒരുമിച്ചുള്ള യാത്രകള്‍
ഓര്‍മ്മകളല്ലാതെ
നമുക്കെന്തുണ്ട്
ഓര്‍മ്മകളുടെ
പ്രത്യേകത എന്താണെന്ന്
ചിന്തിച്ചിട്ടുണ്ടോ
അത് വാക്കുകളോ
അക്ഷരങ്ങളോ ഇല്ലാത്ത
ഒറ്റയാള്‍ ലിപിയാണ്
അതിനു മായാന്‍
മരണമെന്ന് വാക്ക് മതി

രണ്ട് പേരില്‍ ഒരാളുടെ
ഓര്‍മ്മകള്‍
തെളിവുകളൊന്നുമില്ലാതെ
തള്ളിക്കളയുന്ന
ആയിരത്തിലൊന്ന്
കേസ് മാത്രമാണ്


ചുരുക്കി പറഞ്ഞാല്‍
നമ്മളില്‍ ബാക്കിയാവുന്നയാളുടെ
ഓര്‍മ്മകള്‍ക്ക് തെളിവ്
ആരുണ്ടാക്കും

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...