മരിച്ച ഒരാളെ
തൊട്ടിട്ടുണ്ടോ
അത്ര ചൂടിലും
തണുത്തിരിക്കുമവര്‍
ജലമുറഞ്ഞ പോയ
ഒരു കാലത്തെ
ഓര്‍മ്മപ്പെടുത്തും
അവര്‍
അവരുടെ ഓര്‍മ്മകള്‍
ഒരു താക്കോല്‍ മാത്രമുള്ള,
കളഞ്ഞ് പോയ,
തിരിച്ചൊരിക്കലും ,
കടക്കാന്‍ പറ്റാത്ത വീടാവും
ആരും ചോദിക്കില്ല
പറയില്ല
ചാക്ക് നൂല്‍ കെട്ടി
പത്രക്കടലാസില്‍ പൊതിഞ്ഞ
മൂന്ന് മണിക്കടിയുടെ
വെളിച്ചെണ്ണ മണം
ഇനി വരില്ല
തുറന്ന വായ് തുണി ചേര്‍ത്ത്
കെട്ടിയിട്ടും പിന്നേയും
തുറന്ന് വന്നു
വിശന്നിട്ടാവും
കൊടുക്കാതെ പോയ
ഒരു നേരത്തെ ചോറ്
ഇനി എന്റെ തൊണ്ടയില്‍ കെട്ടും
പഞ്ഞിയില്‍ ഇറ്റിച്ച അവസാന തുള്ളി
ഇറക്കിയിരിക്കില്ല
മഴ പെയ്യാന്‍ വന്നിട്ട് പോയി
കടും ചൂടൂള്ള വേനല്‍ വന്നു
അല്ലെങ്കില്‍ ഒന്നും മിണ്ടാതെ
ഒരു നിമിഷം പോലുമിരിക്കാത്ത
അവര്‍ ഒന്നും മിണ്ടിയതേയില്ല
കുളിപ്പിച്ചെടുക്കുമ്പോള്‍
ഒരു കൈ താഴേക്ക് തന്നെ
പോയിക്കൊണ്ടിരുന്നു
മൂത്ര മണം ഒഴികെ മറ്റൊന്നും
അറിയാതിരിന്നിട്ടും
ഇപ്പോള്‍ പോണ്‍ഡ്‌സ്
ഡ്രീം ഫ്ളവര്‍ ടാല്‍ക്ക്
മണക്കുന്നു
എന്താണ്..
അവര്‍ ശ്വസിക്കുന്നില്ലല്ലോ
എന്നോര്‍ത്ത്
ഞാന്‍ ശ്വസിക്കുന്നെണ്ടെന്ന് ഓര്‍ത്ത്
രണ്ട് പേര്‍ തമ്മില്‍
അത്രയേ വ്യത്യാസം ഉള്ളൂ
എന്നോര്‍ത്ത്
ഐസ് ന്റെ കഠാര മുന
കുത്തിക്കയറിയ പോലെ
തണുത്തു
ഒരേ തണുപ്പ്
Subscribe to:
Post Comments (Atom)
മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം
1. തണുത്തുറഞ്ഞ കടലില്‍ പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...
-
വര്‍ഷങ്ങളായി പൂട്ടി കിടക്കുന്ന വീടിന്റെ മണമാണ് നിനക്കിപ്പോള്‍ നിന്റെ മുറി മുഷിഞ്ഞ ദിവസങ്ങള്‍ വലിച്ചെറിഞ്ഞ അടിയുടുപ്പുകള്‍ ധരിച്ച ദിവസങ്ങള്‍...
-
നമുക്ക് ഏറ്റവും പ്രിയമുള്ളൊരാളുടെ കൈ വിരല്‍ ആള്‍ക്കൂട്ടത്തില്‍ വിട്ടിട്ടുണ്ടോ ഏറ്റവും പ്രിയമുള്ളൊരാളുടെ പിന്നില്‍ നിന്ന് അത്രയുമാ...
-
ഒട്ടിക്കുകയും മുഷിയുമ്പോള്‍ പറിച്ച് മാറ്റിയൊട്ടിക്കുകയും ചെയ്യുന്ന ബാന്‍ഡ് ഐഡുകളാവുന്നു നാം പരസ്പരം .. ഒരു മുള്‍ക്കാട് കടക്കുമ്പോള്‍ ...
No comments:
Post a Comment