Wednesday, July 15, 2020

മഴ, മഴ, മഴ, മഴ

ആകാശങ്ങളിലെ മുക്കുവരാകാം
ദൈവദാസനെന്നോ
ഏഞ്ചല്‍ മേരിയെന്നോ
നമ്മുടെ ബോട്ടിനു പേരിടാം
ഒരു മേഘത്തില്‍ നിന്നും
മറ്റൊരു മേഘത്തിരയിലേക്ക്
വിരിക്കാം നമ്മുടെ വല
ഉച്ചകളില്‍ മീന്‍ കറി ചട്ടിയില്‍
ചോറു മെഴുക്കി വിരലുകള്‍
കൈമാറിയൂട്ടാം
വെയില്‍ മായുമ്പോള്‍
ഉമ്മ വച്ച് മടുക്കുമ്പോള്‍
ഇത്തിരിയുറങ്ങാം
ഒരു വാരാന്ത്യത്തില്‍
നമുക്കൊരു
പാഴ്‌സീന്‍ വല നിറച്ചും
നമുക്ക് മഴ കൊണ്ട് വരാം

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...