1.
നിനക്കയക്കാന്‍ ഫോട്ടോ എടുക്കുമ്പോള്‍
ഞാനിങ്ങനെ തല ചെരിച്ച് പിടിക്കാറുണ്ട്
ബ്ളാക്ക് അന്‍ഡ് വൈറ്റ് ഫോട്ടോകള്‍
അവനവനെ സ്നേഹത്തോടെ
നോക്കുന്നത്ര സ്നേഹത്തോടേ
വേറെ ആരെയെങ്കിലും നോക്കിയത്
ഓര്‍മ്മയാണ്.
നിനക്കയക്കുന്നതിനു മുന്നേ ഞാന്‍ തന്നെ
എന്നെ നോക്കും പിന്നേം പിന്നേം നോക് കും
കോള്ളാമല്ലോ എന്ന് പറയും
എന്നിട്ടേ നിനക്കയക്കൂ
ബ്ളൂ ടിക് തെളിഞ്ഞ്
തലയിലും മുഖത്തും സ്നേഹമുള്ള
ആ ഇമോജി വരുന്നവരെ കാക്കും
അവിടെ ഓണ്‍ലൈന്‍ ഉണ്ടായിട്ടം
നോക്കുന്നില്ലെങ്കി തെറി വിളീക്കും
ചെലപ്പോ ഡിലിറ്റും ചെയ്യും
ഞാനിങ്ങനെ തല ചെരിച്ച് പിടിക്കാറുണ്ട്
ബ്ളാക്ക് അന്‍ഡ് വൈറ്റ് ഫോട്ടോകള്‍
അവനവനെ സ്നേഹത്തോടെ
നോക്കുന്നത്ര സ്നേഹത്തോടേ
വേറെ ആരെയെങ്കിലും നോക്കിയത്
ഓര്‍മ്മയാണ്.
നിനക്കയക്കുന്നതിനു മുന്നേ ഞാന്‍ തന്നെ
എന്നെ നോക്കും പിന്നേം പിന്നേം നോക്
കോള്ളാമല്ലോ എന്ന് പറയും
എന്നിട്ടേ നിനക്കയക്കൂ
ബ്ളൂ ടിക് തെളിഞ്ഞ്
തലയിലും മുഖത്തും സ്നേഹമുള്ള
ആ ഇമോജി വരുന്നവരെ കാക്കും
അവിടെ ഓണ്‍ലൈന്‍ ഉണ്ടായിട്ടം
നോക്കുന്നില്ലെങ്കി തെറി വിളീക്കും
ചെലപ്പോ ഡിലിറ്റും ചെയ്യും
ഈ കവിത വായിക്കുന്ന ആളോടാണ്
നിങ്ങളുടെ തല അങ്ങനെ പിടിച്ചിട്ടുണ്ടോ?
അവൾ/ അവന്‍ അങ്ങനെ ഇഷ്ടപ്പെട്ടതിനാൽ?
നിങ്ങളുടെ തല അങ്ങനെ പിടിച്ചിട്ടുണ്ടോ?
അവൾ/ അവന്‍ അങ്ങനെ ഇഷ്ടപ്പെട്ടതിനാൽ?
2.
നല്ല മഴയും ഇരുട്ടും മിന്നലും
ഉള്ള രാത്രികളില്‍ ഞാന്‍ ഇടക്ക്
ഭൂമിയിലേക്ക് വരും
വീട് കാട് മൂടിക്കിടക്കുകയാണ്
ഏറെ കാലങ്ങളായി ആരും
ആരേയും അവിടെക്ക്
കൊണ്ട് വരാറില്ല
ഉള്ള രാത്രികളില്‍ ഞാന്‍ ഇടക്ക്
ഭൂമിയിലേക്ക് വരും
വീട് കാട് മൂടിക്കിടക്കുകയാണ്
ഏറെ കാലങ്ങളായി ആരും
ആരേയും അവിടെക്ക്
കൊണ്ട് വരാറില്ല
അവിടെ മരങ്ങള്‍ ഇല പൊഴിക്കുകയായിരുന്നു
കാട് ഒരു ചിലന്തി വല പോലെ
തണുപ്പ് കാലം അല്ലായിരുന്നിട്ടും
അവളെപ്പോഴും തണുത്തിരുന്നു
അത്രയും ഏകാന്തമാണവിടം
സി ടി സ്കാനറില്‍ കിടന്നവര്‍ക്കറിയാം
അങ്ങോട്ടുള്ള വഴി എങ്ങനെയിരിക്കുമെന്ന്
ഇടുങ്ങി..ഒരു തുരങ്കത്തിലെ യാത്ര പോലെ
ഇരുട്ട് ജലമാണെങ്കില്‍ അതില്‍
മുങ്ങി നിവരും പോലെയാണത്
ഒരാള്‍ അയാളില്‍ തന്നെ മരിക്കും പോലെ
കുഴിയും മരിച്ചവനും ഒന്നാകും പോ ലെ
ഒരു തകര്‍ച്ചയില്‍ കപ്പലിന്റെ
വാരിയെല്ലൊടിയും പോലെ
ഏകാന്തമായ ശ്മശാനങ്ങളിലേക്ക്
അത്രയും ഏകാന്തമായ യാത്ര
കാട് ഒരു ചിലന്തി വല പോലെ
തണുപ്പ് കാലം അല്ലായിരുന്നിട്ടും
അവളെപ്പോഴും തണുത്തിരുന്നു
അത്രയും ഏകാന്തമാണവിടം
സി ടി സ്കാനറില്‍ കിടന്നവര്‍ക്കറിയാം
അങ്ങോട്ടുള്ള വഴി എങ്ങനെയിരിക്കുമെന്ന്
ഇടുങ്ങി..ഒരു തുരങ്കത്തിലെ യാത്ര പോലെ
ഇരുട്ട് ജലമാണെങ്കില്‍ അതില്‍
മുങ്ങി നിവരും പോലെയാണത്
ഒരാള്‍ അയാളില്‍ തന്നെ മരിക്കും പോലെ
കുഴിയും മരിച്ചവനും ഒന്നാകും പോ
ഒരു തകര്‍ച്ചയില്‍ കപ്പലിന്റെ
വാരിയെല്ലൊടിയും പോലെ
ഏകാന്തമായ ശ്മശാനങ്ങളിലേക്ക്
അത്രയും ഏകാന്തമായ യാത്ര
മരിക്കേണ്ടായിരുന്നു.
No comments:
Post a Comment