നിന്നെ കാണാന്‍ വരുമ്പോഴും
തിരികെ പോരുമ്പോഴും
ഇടയിലൊരു കവിതയിലെ
ഏറ്റവും സുന്ദരമായ വരിയുണ്ട്
പെരുമഴയില്‍ പൊട്ടി പൊളിഞ്ഞ
വഴിയിലും പുലാമന്തോള്‍
ബസ് കാത്ത് നില്‍ക്കുന്നത് കാണാം
തടാകത്തിനു മീതേ
തെന്നിച്ചു വിട്ട
ഒരു മിനുക്കക്കല്ലു പോലെ
പുലാമന്തോള്‍
അങ്ങേക്കരയിലേക്ക്
മെല്ലെയെന്നൊനക്കി
കടന്ന് പോകുന്നു
ഒരാള്‍ക്ക് മാത്ര കടക്കാനാവുന്ന
ഒറ്റപ്പാലത്തില്‍
നിന്ന് നമ്മളെങ്ങനെ ഉമ്മ വയ്ക്കും
പോട്ടെ ഒന്നു കെട്ടിപ്പിടിക്കുക
എങ്കിലും ചെയ്യണ്ടേ..
No comments:
Post a Comment