ഇങ്ങനെ ഉമ്മ വയ്ക്കാന്‍ നിന്നെയാരു പഠിപ്പിച്ചു
"ഒരാള്‍"
അങ്ങനെയൊന്നെനിക്കും
"ഇല്ല, അതൊരു അടയാളം കാണിക്കലാണ്"
ഒറ്റു കൊടുക്കുന്നതിനു മുന്നേ,
ഉമ്മയെന്നോ,
അന്ത്യ ചുംബനമെന്നോ
വിളിക്കാവുന്ന ഒന്ന്.
ഒരു കൈ ചൂണ്ടല്‍
അടഞ്ഞ കണ്ണുകള്‍ക്ക്
മേലെ പതിയുന്ന
തണുത്ത കയ്യൊന്ന്
ചുണ്ടിലും സ്പര്‍ശിക്കുക
മേല്‍ചുണ്ടിനേയും
കീഴ്‌ചുണ്ടിനേയും
അടച്ചൊരു നൂല്
കോര്‍ക്കുക
ഭൂമിക്കും , ആകാശത്തിനും മേഘങ്ങള്‍ക്കും
ശേഷം അവള്‍ അവനെയോ അവന്‍ അവളേയോ ഉമ്മ വച്ചു.
അല്ല, പിന്നേയും അവര്‍ ഉമ്മ വച്ചു കൊണ്ടിരുന്നു.
അതി സാധാരണമായ ഒരു ദിവസമായിരുന്നു അത്.
കരിയാന്‍ പോകുന്ന ഒരു മുള്‍ച്ചെടിക്ക്
വെള്ളമിറ്റിച്ചതൊഴിച്ചാല്‍
x
x
Sunday, August 12, 2018
ഒരാൾ
Subscribe to:
Post Comments (Atom)
മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം
1. തണുത്തുറഞ്ഞ കടലില്‍ പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...
No comments:
Post a Comment