Friday, August 17, 2018

ഇനി നീ ഒളിക്കൂ

അവള്‍ വരാത്തതിനാല്‍ ആവണം 
കടല്‍ അവള്‍ക്കരികിലേക്ക് വന്നു
മഞ്ഞ പൂക്കളുടെ ഒരു കൂട്ടവും 
ഓടാന്‍ എത്തിയവരും നിറഞ്ഞു
ഇന്ന് ആകാശം താഴേക്ക് ഇറങ്ങി വന്ന കടല്‍  

അതേ കടല്‍ അതേ ഇടം 
അവള്‍ ഒരോര്‍മ്മയെടുത്ത്
കുടഞ്ഞ് വിരിക്കുന്നു
മുഖം കുനിച്ച് നില്‍ക്കുന്നു
ആരോ തൊടുന്നു മെല്ലെ

നമ്മളെയറിയാത്ത 
വിളക്കുകാലുകള്‍ക്ക്
ആരെയോ ഓര്‍മ്മയുണ്ട്
മൌനത്തിന്റെ കടല്‍പൂക്കള്‍ 
പല നിറങ്ങളില്‍ പൂക്കുന്നത്
നിന്റെയുള്ളിലെ അകം 
മാത്രമറിയുന്ന ഋതുവിലാണ്

വൈകിയ കെ എസ് ആര്‍ ടി സി ബസില്‍ 
വിന്‍ഡോ ഷട്ടര്‍ പൊക്കി വച്ചിരിക്കുന്നു ഒരാള്‍ 
അതേ ആളിലേക്ക് ചായുന്നു നിര്‍ത്താതെ
പെയ്യുന്ന അതേ മഴ
ഒരുമ്മ കൊണ്ട് കടക്കാനാവില്ല
പ്രളയം തകര്‍ത്ത പാലം 

എന്നോട് ചോദിക്കരുത് 
ഞാന്‍ പറയില്ല.
എപ്പോള്‍ മഴ വരുമെന്ന് 
നമ്മെ നനയിക്കുമെന്ന്

എനിക്കൊരു സിഗരറ്റ് 
വലിക്കാന്‍ തോന്നുന്നു
അപ്പോഴേക്കും 
നീ ഒളിക്ക്
ഞാന്‍ കണ്ടു പിടിക്കാം 

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...