ആഞ്ഞമര്‍ത്തിയാല്‍ ചോര
കിനിയുന്നൊരു മുറിവില്‍
നീണ്ട വിരലുകളുടെ
ചുറ്റിപ്പിടിക്കല്‍ അറിയുന്നു
എത്ര കുടഞ്ഞിട്ടും പോകാതെ
തൂവാല നിന്നെ മണക്കുന്നു
നന്നേ തണുത്തൊരു കൈവെള്ളയില്‍
രണ്ടക്ഷരമുള്ള വാക്കെഴുതുന്നു
നീയിറങ്ങി പോയതിനാലാവണം
മഴ പിന്നെ തോര്‍ന്നതേയില്ല.
No comments:
Post a Comment