Monday, August 13, 2018

ഉടലിന്റെ ആത്മകഥ

വേട്ടയാടപ്പെടുമെന്ന് ഉറപ്പുള്ള
ഒരു മൃഗം അതിന്റെ
വേട്ടക്കാരന്റെ 
ശാന്തമായതെങ്കിലും 
കനത്ത കാല്‍വെയ്പ്പുകളെ
ഇരട്ടിക്കുന്ന നെഞ്ചിടിപ്പില്‍ 
തിരിച്ചറിയുന്നു 

കൊന്നവരുടെയും 
തിന്നവരുടെയും അല്ല
മരിച്ചവരുടെയും 
പാതി തിന്നപ്പെട്ടവരുടെയും 
ഉടലിന്റെ ആത്മകഥ ആരെഴുതും

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...