Sunday, August 12, 2018

മുയൽ..

ഓർമ്മകൾ ശേഷിക്കാത്ത
നിന്റെയുടലിനു മേലെയാണ്
വേരാഴ്ന്ന് തഴച്ചു
വളരുകയെന്റെ മരം 
നിന്റെ മുയല്‍കുഞ്ഞിനു
ഒരു തളിരില പൊട്ടിച്ച് കൊടുക്കുക
തിരിഞ്ഞും മറിഞ്ഞും 
ചുവരിനോട് ചേര്‍ന്നിരുന്ന്
അതുറങ്ങും വരെ കാവലിരിക്കുക
നിന്റെ തന്നെ നിഴല്‍ കൊണ്ട്
ഒരു പുതപ്പ് തുന്നുക

അവസാനത്തെ വാക്കു 
പറഞ്ഞു കഴിഞ്ഞിട്ടും 
കനമുള്ള എന്തൊ ഒന്ന്,
കെട്ടു പോയ ഒരു നക്ഷത്രം 
അതിന്റെ മുറിഞ്ഞ 
കാതില്‍ നിന്നുള്ള ചോര 
വാര്‍ച്ച നിലച്ചിട്ടില്ല

പ്രതീക്ഷിക്കാത്ത ഒരു
തിരിവു കഴിയുമ്പോള്‍ 
പൊടുന്നനെ 
മരിക്കുന്നയാള്‍ 
എത്ര ഏകാന്തപ്പെട്ടിരിക്കും 
എത്ര കുതറിയിരിക്കും 


No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...