Monday, August 13, 2018

ചോക്കുവരകളെ

എന്നെന്നേക്കുമായി ഉണങ്ങിപ്പോയ ഒരു ചെടി അത് അതിനില്ലാത്ത ഏതോ ഒരിടത്ത് നിന്ന് വലിച്ചെടുത്ത ജലവും വായുവും പ്രകാശവും കൊണ്ട് തളിര്‍ത്ത് നില്‍ക്കുന്നു. എന്നെന്നേക്കുമായ ഇല്ലാതായ ഒരാള്‍ തിരികെ വന്ന പോലെ. ജീവിതത്തിനെ അതിന്റെ എല്ലാ അബ്സ്ട്രാകഷനോടും കൂടെ ആക്സപ്റ്റ് ചെയ്യുന്നുണ്ട്. എന്നാലുമോര്‍ക്കും . ആകസ്മിതകളെ , ഒരു കാട്ടു തീയെ. ഓര്‍മ്മയ്ക്ക് മറവിയോട് ചെയ്യാവുന്ന കരുണയെ കുറിച്ച്. ചോക്കുവരകളെ തൂക്കുന്ന കൈകളെ. ഇപ്പോഴും എപ്പോഴും നിന്നെ ഓര്‍ക്കും . ശൂന്യമായ ഒരു കൊക്കൂണിലേക്ക് തിരികെ വരുന്ന ശലഭം അതിനില്ലാതിരുന്ന, ഇപ്പോഴുള്ള ചിറകുകള്‍ എന്ത് ചെയ്യും . ഒതുക്കുമോ..


നമ്മള്‍ മറന്ന് പോയേക്കാവുന്ന നമ്മുടെ തന്നെ വോള്‍ട്ടുകളുടെ പാസ്‌വേര്‍ഡ്. ഒരിക്കലും ഓര്‍മ്മ വരാതിരിക്കുക. ഓര്‍ത്തെടുക്കാനുള്ള ഓരോ ശ്രമവും കൂടുതല്‍ മറവിയിലേക്ക് തള്ളി വിടുക. നമ്മള്‍ പൂട്ടി വച്ചതെന്തെന്ന് ഒരു തരി പോലും ഓര്‍മ്മയില്ലാതെ 

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...