Monday, August 13, 2018

തീ മൃഗം

അകമൊരു കാട്
അവിടെ പച്ചക്ക് മേലേ 
ആഞ്ഞു വീഴുന്നു വിശപ്പാര്‍ന്ന  തീ മൃഗം
ചിറകടിച്ച് പറക്കുന്നു കരച്ചിലുകള്‍ 
അകമൊരു പുഴ
ഉരുളന്‍ കല്ലുകളുടെ 
ഒരേയൊരു പരല്‍
മീനിന്റെ പുഴ

അകമൊരു ആകാശം 
കാണാത്ത പക്ഷികളുടെ
നിറം തുടച്ച് തൂവി പറന്ന
മേഘങ്ങളുടെ ആകാശം

കാറ്റ് പരിചയപ്പെടുത്തുന്നു
മറന്നുവോയെന്ന്, നിന്നെ
എത്ര നടന്നാലും ഒരേ ദൂരം 
അകമൊരു കുന്ന്
അത്രയും ഉയരത്തിൽ
പൂത്തിരിക്കുന്ന 
മഞ്ഞക്കടമ്പ് , നിന്റെ ഓര്‍മ്മ
വെയിലു വാട്ടിയ ഇലകള്‍ 

പ്രതീക്ഷിക്കാത്ത ഒരു
തിരിവു കഴിയുമ്പോള്‍ 
പൊടുന്നനെ 
മരിക്കുന്നയാള്‍ 
എത്ര ഏകാന്തപ്പെട്ടിരിക്കും 
എത്ര കുതറിയിരിക്കും 

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...