Tuesday, September 11, 2018

വാന്‍ഗോഗ്

കാലിയായ  തീപ്പെട്ടിക്കൂട്
ഒഴിഞ്ഞൊരു പെട്ടകമാണ്
മുഴുവന്‍ ഉരച്ച് തീര്‍ത്തിട്ടും
കത്താതെ പോയ
തീയെ കുറിച്ചാണോര്‍ക്കുന്നത്
പച്ചയ്ക്ക് നില്‍ക്കുന്ന
മഴക്കാടിനെ കുറിച്ചാണ്
അകം ശൂന്യമായ
ഒന്നുലഞ്ഞപ്പോള്‍
മുങ്ങിപ്പോയ
കപ്പലിനെ കുറിച്ചും

മുറിച്ച് കൊടുത്തതാണ്
ഒന്നുമറിയാതെ
ആ പൊതി തുറക്കുമ്പോള്‍
അവരെത്ര മുറിഞ്ഞിരിക്കും

മഞ്ഞച്ച ഗോതമ്പ് പാടത്ത്
നിന്നാകാശത്തേക്ക്
നക്ഷത്രങ്ങളെ
വാരി എറിയുന്ന രാത്രി

ഒരാള്‍പൊക്കമുള്ള
കണ്ണാടിയില്‍
ഇലകളില്ലാത്ത ഒരു മരം
ചില്ലക്കൊമ്പിലോരോ
ചുവന്ന പൂവ്

അല്ല നമ്മളെന്താണ്
പറഞ്ഞ് വന്നത്
ആ.. അത് തന്നെ
മുറിഞ്ഞൊരു ചെവി കൊണ്ട്
ഒരാളെ തിരിച്ചറിയാനാവുമോ
എന്ന്..

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...