നീയെന്റെ സമുദ്രമാണ്
അതു കൊണ്ട് തന്നെ
നിനക്കു മുന്നേ ഓര്‍മ്മകള്‍
ഉണ്ടായിരുന്നില്ല
ചൂണ്ടക്കൊളുത്തില്‍ നിന്ന്
കുതറിയ മീനുകള്‍
വായ് മുറിഞ്ഞവര്‍
ജലത്തിലെ
ഒരിക്കലുമുണങ്ങാത്ത
മുറിവുള്ളവര്‍
പ്രണയം തീവ്രവാദവും
പ്രണയികള്‍ തീവ്രവാദികളുമാണ്
അവര്‍ക്കുള്ള ലഘുലേഘകള്‍
അച്ചടിച്ച് വിതരണം ചെയ്യുന്ന
ഒളിപ്പോരാളികളില്‍ ഒരാളാണ്
നീയിതുമാത്രം ചെയ്യുക,
മൂര്‍ച്ചയേറ്റിയൊരു
മിനുക്കക്കത്തിക്ക്
ആഴമളക്കാന്‍
ഉടലില്‍ ഒരിടം തരിക
No comments:
Post a Comment